പു​ഴ​മീ​നു​ക​ൾ ക​ര​യ്ക്ക​ടി​യു​ന്നു; മു​ള്ളേ​രി​യ​യി​ൽ നാ​ട്ടു​കാ​ർ​ക്ക് ചാ​ക​ര
Monday, May 20, 2019 5:49 AM IST
മു​ള്ളേ​രി​യ: പ​യ​സ്വി​നി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ മീ​നു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ര​യ്ക്ക​ടി​യു​ന്നു. നെ​യ്യം​ക​യ​ത്തി​ൽ അ​വ​ശേ​ഷി​ച്ച വെ​ള്ളം ക​ല​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​വാ​സ വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​താ​ണ് മീ​നു​ക​ള്‍ ക​ര​യ്ക്ക​ടി​യാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ര​യ്ക്ക​ടി​യു​ന്ന മീ​നു​ക​ളെ നാ​ട്ടു​കാ​ർ വാ​രി​ക്കൂ​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.

പു​ഴ​യി​ൽ ഏ​റെ മ​ത്സ്യ​ങ്ങ​ളു​ള്ള ഇ​ട​മാ​ണ് നെ​യ്യം​ക​യം. രാ​ത്രി​യി​ൽ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ​വ​ര്‍ ക​യ​ത്തി​ലി​റ​ങ്ങി മീ​ന്‍​പി​ടി​ച്ച​തു മൂ​ല​മാ​ണ് വെ​ള്ളം ക​ല​ങ്ങി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ര​യി​ലെ​ത്തി​യ മ​ത്സ്യ​ങ്ങ​ളി​ല്‍ പ​ല​തി​നും അ​ഞ്ചു മു​ത​ല്‍ പ​ത്തു​കി​ലോ വ​രെ തൂ​ക്ക​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വെ​ള്ളം തെ​ളി​ഞ്ഞാ​ല്‍ അ​വ​ശേ​ഷി​ച്ച മ​ത്സ്യ​ങ്ങ​ള്‍ ക​യ​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​റു​മു​ണ്ട്. പ​ക്ഷേ ഇ​നി​യും വെ​ള്ളം കു​റ​ഞ്ഞാ​ല്‍ അ​ത് പു​ഴ​യി​ലെ മ​ത്സ്യസ​ന്പ​ത്തി​ന്‍റെ നാ​ശ​ത്തി​നു​ത​ന്നെ ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.