കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സ് പ​രി​ഗ​ണ​ന​യി​ൽ
Sunday, May 19, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശം. ഇ​പ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ-​സു​ള്ള്യ റൂ​ട്ടി​ലെ സ​ർ​വീ​സി​നെ കൂ​ടാ​തെ കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് പാ​ണ​ത്തൂ​രി​ലേ​ക്ക് അ​ഞ്ചു ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തുകൂ​ടാ​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ലെന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്ന​ത്. ഇ​തി​ന് അ​ധി​ക​മാ​യി പ​ത്തു ബ​സു​ക​ളെ​ങ്കി​ലും വേ​ണ്ടി​വ​രും.
20-25 മി​നു​റ്റ് ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ര​ണ്ടാ​ഴ്ച​യ്ക്ക​കം ചെ​യി​ൻ സ​ർ​വീ​സി​ന് അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. റോ​ഡ് വി​പു​ലീ​ക​ര​ണ​വും അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ലും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ലെ സ​ർ​വീ​സ് മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് കെ​എ​സ് ആ​ർ​ടി​സി​ക്കു​ള്ള​ത്.