മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഹാ​ർ​ബ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, May 15, 2019 9:32 PM IST
ചെ​റു​വ​ത്തൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി മ​ട​ക്ക​ര തു​റ​മു​ഖ​ത്ത് എ​ത്തി​യ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ളം ജി​ല്ല​യി​ലെ ബാ​രി ക​ണ്ണ​റാ​വു(40)​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ മ​ട​ക്ക​ര ത​ല​ക്കാ​ട്ടെ സ​ലാ​ഹു​ദ്ദീ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ൽ​ക്ക​ൺ ബോ​ട്ടി​ൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം തു​റ​മു​ഖ​ത്തെ​ത്തി​യ ക​ണ്ണ​റാ​വു അ​സു​ഖ​മാ​ണെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ കു​റ​ച്ചു വൈ​കി​പോ​കാം എ​ന്ന് പ​റ​ഞ്ഞു തു​റ​മു​ഖ​ത്തി​ന​ടു​ത്ത് എ​ല്ലാ​വ​രും കി​ട​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. രാ​വി​ലെ ആ​റി​ന് ക​ട​ലി​ൽ പോ​കാ​ൻ ഒ​രു​ങ്ങി വി​ളി​ക്കു​മ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സ​ഹ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നോട് ​പ​റ​ഞ്ഞ​ത്.

തു​റ​മു​ഖ​ത്തി​ന​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ ഷീ​റ്റ് വി​രി​ച്ചു കി​ട​ന്ന​താ​യി​രു​ന്നു​വെ​ന്നും
അ​വ​ർ പ​റ​ഞ്ഞു. ആ​ന്ധ്ര​യി​ൽ നി​ന്നും സ​ഹോ​ദ​ര പു​ത്ര​നൊ​പ്പം മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ക​ണ്ണ​റാ​വു മ​ട​ക്ക​ര തു​റ​മു​ഖ​ത്തെ​ത്തി​യ​ത്.

ച​ന്തേ​ര എ​സ​ഐ കെ.​പി. വി​നോ​ദ്കു​മാ​ർ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ശ്‌​മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.