ഗ്രാ​മ​ന​ന്മ നി​ല​നി​ർ​ത്തി വ​യ​ലിൽ കാ​ള​ക​ൾ
Wednesday, May 15, 2019 12:49 AM IST
തൃ​ക്ക​രി​പ്പൂ​ർ: യ​ന്ത്ര​വ​ത്കൃ​ത നൂ​റ്റാ​ണ്ടി​ലും കാ​ള​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള വ​യ​ൽ ഉ​ഴു​തു​മ​റി​ക്ക​ൽ ഗ്രാ​മ​ങ്ങളി​ലെ​ങ്കി​ലും പ​ഴ​മ​യു​ടെ ഓ​ർ​മ​യാ​യി മാ​റി​യി​ട്ടി​ല്ല. കൊ​യ്ത്ത് ക​ഴി​ഞ്ഞ വ​യ​ൽ കാ​ള​ക​ളെ കെ​ട്ടി​യ ക​ല​പ്പ ഉ​പ​യോ​ഗി​ച്ച് ആ​ഴ​ത്തി​ൽ ഉ​ഴു​തു​മ​റി​ക്കു​ക എ​ന്ന​ത് ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച് പ്രി​യ​ങ്ക​ര​മാ​ണ്.

ടി​ല്ല​റും ട്രാ​ക്ട​റും ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ൾ വ​യ​ലു​ക​ളി​ൽ ഓ​ടി കൃ​ഷി​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യെ​ന്ന് അ​വ​കാ​ശം സ്ഥാ​പി​ക്കു​മെ​ങ്കി​ലും ആ​ഴ​ത്തി​ൽ വ​യ​ൽ ഇ​ള​ക്കി മ​റി​ക്കാ​ൻ കാ​ള​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള രീ​തി​യാ​ണ് ന​ല്ല​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന് കാ​ള പൂ​ട്ടാ​ണ് അ​നു​യോ​ജ്യ​മെ​ന്ന് പ​രി​സ്ഥി​തി സ്നേ​ഹി​ക​ളും ശ​രി​വ​യ്ക്കു​ന്നു. ഇ​തു​ൾ​പ്പെ​ടെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത രീ​തി കൃ​ഷി​പ്പ​ണി​ക​ളി​ൽ തു​ട​ർ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല ന​ഷ്‍​ടം വ​രു​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് പര​മ്പ​ര്യ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ മേ​ഖ​ല​യി​ൽ കൊ​യോ​ങ്ക​ര, എ​ടാ​ട്ടു​മ്മ​ൽ, ത​ങ്ക​യം, ചെ​റു​കാ​നം, പേ​ക്ക​ടം, കു​ട്ട​നാ​ടി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ള​ക​ളെ കെ​ട്ടി വ​യ​ൽ ഉ​ഴു​തു​മ​റി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത​കൃ​ഷിരീ​തി സ​ജീ​വ​മാ​യു​ണ്ട്.