പിടിവിടാതെ ക​ണ്ണൂ​ർ നോ​ർ​ത്തും മ​ന്പ​റ​വും

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം നാ​ലു​നാ​ള്‍ പി​ന്നി​ടു​മ്പോ​ള്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി ക​ണ്ണൂ​ര്‍ നോ​ര്‍​ത്ത് സ​ബ് ജി​ല്ല മു​ന്നി​ല്‍. തു​ട​ക്കം മു​ത​ല്‍ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി​യ ക​ണ്ണൂ​ര്‍ നോ​ര്‍​ത്ത് 786 പോ​യി​ന്‍റ് നേ​ടി​യാ​ണ് മു​ന്നി​ലു​ള്ള​ത്. 725 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ പ​യ്യ​ന്നൂ​രാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​രി​ട്ടി 721, മാ​ടാ​യി 720, പാ​നൂ​ര്‍ 717, മ​ട്ട​ന്നൂ​ര്‍ 717, ത​ളി​പ്പ​റ​മ്പ് നോ​ര്‍​ത്ത് 713, ത​ല​ശേ​രി സൗ​ത്ത് 698, ക​ണ്ണൂ​ര്‍ സൗ​ത്ത് 688, ഇ​രി​ക്കൂ​ര്‍ 680, ത​ല​ശേ​രി നോ​ര്‍​ത്ത് 673 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല. സ്‌​കൂ​ള്‍​ത​ല​ത്തി​ൽ മ​മ്പ​റം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ആ​ധി​പ​ത്യം തു​ട​രു​ന്നു.

306 പോ​യി​ന്‍റാ​ണ് മ​ന്പ​റ​ത്തി​ന്. മ​റ്റ് സ്കൂ​ളു​ക​ളു​ടെ പോ​യി​ന്‍റ് നി​ല: മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി എം​എ​ച്ച്എ​സ്എ​സ് 282, പെ​ര​ള​ശേ​രി എ​കെ​ജി​എ​ച്ച്എ​സ്എ​സ് 280, ക​ണ്ണൂ​ര്‍ സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​എ​ച്ച്എ​സ് എ​സ് 231, ചൊ​ക്ലി രാ​മ​വി​ലാ​സം എ​ച്ച്എ​സ്എ​സ് 227. ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ധാ​ന വേ​ദി​യാ​യ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​സു​ധാ​ക​ര​ന്‍ എം​പി, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ, സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​വും. ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ സ​മ്മാ​ന​ദാനം നടത്തും.