കാ​സ​ര്‍​ഗോ​ഡ്: പൂ​ച്ച​യെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി തി​രി​ച്ചു​ക​യ​റാ​ന്‍ പ​റ്റാ​തെ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക്ക് ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ചെ​ങ്ക​ള എ​രി​യാ​പ്പാ​ടി മ​ത​ക്കം​മൂ​ല​യി​ലെ ഹ​മീ​ദി​ന്‍റെ മ​ക​ന്‍ ബി.​എ. അ​ബ്ദു​ള്ള (15)യെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ര​ണ്ടു​ദി​വ​സം മു​മ്പ് വീ​ട്ടു​കി​ണ​റ്റി​ല്‍ ഇ​വ​രു​ടെ വ​ള​ര്‍​ത്തു​പൂ​ച്ച വീ​ണി​രു​ന്നു. ഇ​തി​നെ ര​ക്ഷി​ക്കാ​ന്‍ അ​ബ്ദു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി. പ​ട​വു​ക​ള്‍ ഇ​ല്ലാ​ത്ത കി​ണ​റാ​യി​രു​ന്നു. പൂ​ച്ച​യെ ര​ക്ഷി​ച്ച ശേ​ഷം തി​രി​ച്ചു ക​യ​റാ​ന്‍ സാ​ധി​ച്ചി​ല്ല. 18 കോ​ല്‍ താ​ഴ്ച​യു​ള്ള കി​ണ​റി​ല്‍ എ​ട്ട​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി.
സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​എ​ന്‍. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​സ്‌​ക്യൂ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് പ​രി​ക്കു​ക​ളൊ​ന്നും ഏ​ല്‍​ക്കാ​തെ വി​ദ്യാ​ർ​ഥി​യെ കി​ണ​റി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തെ​ത്തി​ച്ചു. പൂ​ച്ച​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ക​ടി​യേ​റ്റ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കു​വാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.