വനവിദ്യാലയത്തിലെ ആദ്യക്യാന്പിന് തുടക്കം
1481422
Saturday, November 23, 2024 6:53 AM IST
കൊന്നക്കാട്: മുട്ടോംകടവ് വനവിദ്യാലയത്തിൽ ആദ്യ ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ ദേശീയ ഹരിതസേനയിലെ 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ടി.പി. പദ്മനാഭൻ, ആനന്ദ് പേക്കടം എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.
1977 ഡിസംബറിൽ ഏഴിമലയിലും 1978 ഏപ്രിലിൽ പ്ലാച്ചിക്കര വനത്തിലും പ്രകൃതി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്യാമ്പുകൾ സംഘടിപ്പിച്ച സീക്ക്, ഇവയുടെ തുടർച്ചയായിട്ടാണ് 1978ൽ കോട്ടഞ്ചേരി വനത്തിൽ പ്രകൃതി പഠനസഹവാസം തുടങ്ങിയത്. 31 വർഷം അവിടെ ക്യാമ്പ് നടത്തിവന്നു. പ്രാഥമിക സൗകര്യങ്ങൾ നഷ്ടപ്പെട്ടതോടെ കോട്ടഞ്ചേരി പ്രകൃതി പഠനസഹവാസത്തിന് തുടർച്ച നഷ്ടപ്പെട്ടു.
കരിന്തളം ഗോപിനാഥന്റെ സ്മരണക്കായി മുട്ടോംകടവിൽ ലഭിച്ചതോടെയാണ് പ്രകൃതി പഠനത്തിനായി വനവിദ്യാലയം എന്ന ഒരുക്കിയ സ്ഥിരം സംവിധാനമൊരുങ്ങിയിരിക്കുന്നത്.