ജനകീയ പ്രക്ഷോഭം നടത്തി
1460278
Thursday, October 10, 2024 8:37 AM IST
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന ജനകീയ പ്രക്ഷോഭം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. പി.വി. സുരേഷ്, ഹരീഷ് പി. നായർ, മീനാക്ഷി ബാലകൃഷ്ണൻ, ബി.പി. പ്രദീപ്കുമാർ, മധുസൂദനൻ ബാലൂർ, ജോമോൻ ജോസ്, ഷോബി ജോസഫ്, ഉമേശൻ വേളൂർ, കരിമ്പിൻ കൃഷ്ണൻ, എം.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു. കല്ലൻചിറയിൽ നിന്നും സിപിഎം, സിപിഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന 30 ഓളം പേർക്ക് സ്വീകരണവും നൽകി.