മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം: കോ​ണ്‍​ഗ്ര​സ്
Tuesday, October 8, 2024 8:15 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ര​മാ​ദ​മാ​യ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​കേ​സി​ല്‍ കോ​ട​തി പ്ര​തി​ക​ളെ കു​റ്റ വി​മു​ക്ത​മാ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം സി​പി​എം-​ബി​ജെ​പി ര​ഹ​സ്യ​ബ​ന്ധ​ത്തി​ന്‍റെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ തെ​ളി​വാ​ണെ​ന്ന് ഡി​സി​സി നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു. പ്ര​തി​ക​ളാ​യ ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ എ​സ്‌​സി-​എ​സ്ടി ആ​ക്ട് പ്ര​കാ​ര​മു​ള്ള ജാ​മ്യ​മി​ല്ലാ കേ​സാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

സ്വാ​ഭാ​വി​ക​മാ​യും സ്‌​പെ​ഷ​ല്‍ മൊ​ബൈ​ല്‍ സ്‌​ക്വാ​ഡ് അ​ന്വേ​ഷി​ക്കേ​ണ്ട​തി​ന് പ​ക​രം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തു പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബോ​ധ​പൂ​ര്‍​വം ന​ട​ത്തി​യ നീ​ക്ക​മാ​ണ്.

കൂ​ടാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ പോ​ലീ​സ് ബോ​ധ​പൂ​ര്‍​വം കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​നാ​സ്ഥ​യും പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത്ര​യും പ്ര​മാ​ദ​മാ​യ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ജ​ന​ദ്രോ​ഹ സ​ര്‍​ക്കാ​രി​നെ​തി​രെ യു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബ​ളാ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.


ഡി​സി​സി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ നേ​തൃ​യോ​ഗം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ്തു. ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ പെ​രി​യ, പി.​എ. അ​ഷ​റ​ഫ​ലി, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, ശാ​ന്ത​മ്മ ഫി​ലി​പ്പ്, എം.​സി. പ്ര​ഭാ​ക​ര​ന്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, കെ.​വി. സു​ധാ​ക​ര​ന്‍, സി.​വി. ജ​യിം​സ്, മാ​മു​നി വി​ജ​യ​ന്‍, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, പി.​വി. സു​രേ​ഷ്, ടോ​മി പ്ലാ​ച്ചേ​രി, ഹ​രീ​ഷ് പി. ​നാ​യ​ര്‍, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, സു​ന്ദ​ര ആ​രി​ക്കാ​ടി, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, സാ​ജി​ദ് മൗ​വ്വ​ല്‍, കെ.​വി. വി​ജ​യ​ന്‍, മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജോ​യ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.