കാ​സ​ര്‍​ഗോ​ഡ്: പ്ര​സ്‌​ക്ല​ബു​ക​ള്‍​ക്ക് സ​മൂ​ഹ​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ചി​ല ധ​ര്‍​മ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​ത്തൊ​രു​മ​യ്ക്കും കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​നും ക്ഷേ​മ​ത്തി​നും ക​രു​ത്താ​കു​ക എ​ന്ന​തോ​ടൊ​പ്പം മാ​ധ്യ​മ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള മാ​ധ്യ​മ​സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ലും പ്ര​സ് ക്ല​ബു​ക​ള്‍​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ശി​ലാ​ഫ​ല​കം അ​നാഛാ​ദ​നം ചെ​യ്തു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി. ​ര​മേ​ശ്, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​വി. വി​നീ​ത, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. കി​ര​ണ്‍​ബാ​ബു, മീ​ഡി​യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ.​എ​സ്. സു​ഭാ​ഷ്,

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, പി​ഡ​ബ്ല്യു​ഡി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പി.​എം. യ​മു​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഷിം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​വി. പ​ത്മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.