ശ്രു​തി​ക്കെ​തി​രേ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍
Friday, August 9, 2024 1:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​മ്മ​നാ​ട് കൊ​മ്പ​ന​ടു​ക്ക​ത്തെ ശ്രു​തി ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ(34) സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍. ഏ​റ്റ​വു​മൊ​ടു​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സും കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സും കേ​സെ​ടു​ത്തു. മ​റ്റു​ചി​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ണ്ട്. പ​രാ​തി ന​ല്‍​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. ശ്രു​തി​ക്കെ​തി​രെ മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ടു ത​ട്ടി​പ്പ് കേ​സു​ക​ള്‍ നി​ല​വി​ലി​രി​ക്കെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സി​ലും പ​രാ​തി ല​ഭി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ​ലാ​ബി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ദു​മ സ്വ​ദേ​ശി​യാ​ണ് ശ്രു​തി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ആ​ദാ​യ​നി​കു​തി ഓ​ഫീ​സ​റാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ശ്രു​തി ഉ​ദു​മ സ്വ​ദേ​ശി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് അ​ടു​പ്പം സ്ഥാ​പി​ച്ച് 83.81 ഗ്രാം ​സ്വ​ര്‍​ണ​വും 73,000 രൂ​പ​യും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. 2019 മു​ത​ല്‍ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വു​ക​ളി​ലാ​ണ് ശ്രു​തി ന​ല്‍​കി​യ അ​ക്കൗ​ണ്ടി​ലേ​ക്ക് ഉ​ദു​മ സ്വ​ദേ​ശി പ​ണ​മ​യ​ച്ച​ത്. പ​ണ​യം വ​യ്ക്കാ​നെ​ന്ന് പ​റ​ഞ്ഞ് സ്വ​ര്‍​ണ​വും വാ​ങ്ങി. പി​ന്നീ​ട് പ​ണ​വും സ്വ​ര്‍​ണ​വും തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും ന​ല്‍​കി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ശ്രു​തി​ക്കെ​തി​രെ സ​മാ​ന​മാ​യ ര​ണ്ടു ത​ട്ടി​പ്പ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ആ​ദ്യ​ത്തെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ ന​ഷ്ട​മാ​യ സ്വ​ര്‍​ണ​വും പ​ണ​വും തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ഉ​ദു​മ സ്വ​ദേ​ശി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശ്രു​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കും.


കൊ​ല്ലം കൈ​ലാ​സ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​മ്പോ​ഴാ​ണ് ശ്രു​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പി​താ​വി​ന് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​പ്പം താ​മ​സി​ച്ച യു​വ​തി​യി​ല്‍ നി​ന്ന് 1.28 ല​ക്ഷം രൂ​പ വാ​യ്പ വാ​ങ്ങു​ക​യാ​യി​രു​ന്നു. പ​ണം ല​ഭി​ച്ച​തോ​ടെ ശ്രു​തി കൊ​ല്ല​ത്ത് നി​ന്ന് മു​ങ്ങി. പ​ണം ന​ഷ്ട​മാ​യ സ്ത്രീ ​നി​ര​വ​ധി ത​വ​ണ ഫോ​ണി​ലൂ​ടെ​യും മ​റ്റും ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

ശ്രു​തി​ക്കെ​തി​രെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല​ട​ക്കം കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് കൊ​ല്ല​ത്തെ യു​വ​തി​യും പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഐ​എ​സ്ആ​ര്‍​ഒ ഉ​ദ്യോ​ഗ​സ്ഥ ച​മ​ഞ്ഞ് പൊ​യി​നാ​ച്ചി സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​വും ത​ട്ടി​യ​ട​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ക​ഴി​ഞ്ഞ മാ​സം ഉ​ഡു​പ്പി​യി​ല്‍ നി​ന്നാ​ണ് ശ്രു​തി​യെ മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റി​മാ​ന്‍​ഡി​ലാ​യ ശ്രു​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​യി​ല്ല.