ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ സുവര്‍ണ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1437410
Saturday, July 20, 2024 1:14 AM IST
കാഞ്ഞങ്ങാട്: ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സുവര്‍ണ ജൂബിലി മെമ്മോറിയല്‍ ബ്ലോക്ക് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നമ്പിക്കൈ കിത്താരി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു.
കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല വിശിഷ്ടാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ബഷീര്‍ ആറങ്ങാടി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് രാജേഷ്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ വത്സമ്മ അലക്സ്, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.പ്രഭാവതി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീബ നന്ദിയും പറഞ്ഞു.