റോട്ടറി ഭാരവാഹികള്‍ ചുമതലയേറ്റു
1436199
Monday, July 15, 2024 1:06 AM IST
കാഞ്ഞങ്ങാട്: എ.രാധാകൃഷ്ണന് കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റായി സ്ഥാനമേറ്റു.
ബി.മുകുന്ദ് പ്രഭുവാണ് സെക്രട്ടറി. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ വി.ജി. നായനാര്‍ ഉദ്ഘാടനം ചെയ്തു. ശ്യാംകുമാര്‍ പുറവങ്കര അധ്യക്ഷതവഹിച്ചു. ഡോ.ജയപ്രകാശ് ഉപാധ്യ മുഖ്യാതിഥിയായി. വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം റോട്ടറി മേഖലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ.രാധാകൃഷ്ണന്, അസി.ഗവര്‍ണര്‍ വി.വി.ഹരീഷ് എന്നിവര്‍ നിര്‍വഹിച്ചു.
ഡോ.ടി.പി.ഗിരീഷ്കുമാര്‍, കെ.ശ്രീനിവാസ് ഷേണായി, ജയേഷ് കെ.ജനാര്ദ്ദനന്, എച്ച്.അക്ഷയ് കാമത്ത്, കെ.രാജേഷ് കാമത്ത്, ഡോ.രാജശ്രീ സുരേഷ്, സന്ധ്യ അജയ്, അന്വിത ഗജാനന്‍, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു.
മറ്റു ഭാരവാഹികള്‍: ശ്യാംകുമാര്‍ പുറവങ്കര(വൈസ് പ്രസിഡന്റ്), ഡോ.കെ.മഞ്ജുനാഥ് പൈ(ജോയിന്റ് സെക്രട്ടറി), എം.നാംദേവ് ഷേണായ്(ട്രഷറര്‍).