നെഹ്റു കോളജിൽ ഇൻഡോർ സ്റ്റേഡിയം തുറന്നു
1436080
Sunday, July 14, 2024 7:38 AM IST
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളജില്‍ നിര്‍മിച്ച പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. നെഹ്റു മെമ്മോറിയല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.സി.കെ.രാജ, പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി, മാനേജര്‍ കെ.രാമനാഥന്, ഭരണസമിതി അംഗം കെ.കെ.നാരായണന്, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.ടി.ദിനേശൻ, സ്പോർട്സ് കൗൺസിൽ പ്രതിനിധി പ്രഫ.പി.രഘുനാഥ്, ബാലൻ മാണിയാട്ട്, പിടിഎ വൈസ് പ്രസിഡന്റ് വി.വി.തുളസി, പി.കെ.ബാലഗോപാലൻ, ആർ.ചന്ദ്രബാബു, സത്യനാഥ ഷേണായി, കായിക വിഭാഗം മേധാവി എം.കെ.സുധീഷ് എന്നിവർ പ്രസംഗിച്ചു. സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ച എൻജിനീയർ എം.എസ്.പ്രദീപനെ ആദരിച്ചു.