വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
1431200
Monday, June 24, 2024 1:05 AM IST
കാഞ്ഞങ്ങാട്: വൈഎംസിഎ കാസര്‍ഗോഡ് സബ് റീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. സബ് റീജിയണ്‍ ചെയര്മാന് ബേബി മാടപ്പള്ളി അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ മോണ്‍.മാത്യു ഇളംതുരുത്തിപ്പടവില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
വൈഎംസിഎ കേരള റീജിയണ്‍ ചെയര്മാന് ജോസ് നെറ്റിക്കാടന് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി എൻ.വി. എല്‍ദോ വിശിഷ്ടാതിഥിയായി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് കേരള റീജിയണ്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം നേതൃത്വം നല്കി. നോര്‍ത്ത് സോണ്‍ കോ-ഓഡിനേറ്റര്‍ ഡോ. കെ.എം.തോമസ്, കണ്ണൂര്‍ സബ് റീജിയന് ചെയര്മാന് ബെന്നി ജോണ്‍, ഉഡുപ്പി പ്രൊജക്ട് വൈസ് ചെയര്മാന് ടോംസണ് ടോം, സബ് റീജിയന് വൈസ് ചെയര്മാന് ജോസ് പാലക്കുടി, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ സുമ സാബു, യൂണി-വൈ റീജിയണല്‍ വൈസ് ചെയര്മാന് അഖില്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍മാരായ സണ്ണി മാണിശേരി സ്വാഗതവും സി.എം.ബൈജു നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈഎംസിഎയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ഓഫീസ് കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും കുടുംബസംഗമവും നടത്തി. വൈഎംസിഎ ബാഡ്മിന്റണ്‍ അക്കാദമി ഹാളില്‍ നടന്ന പരിപാടി ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സിബി വാഴക്കാലായില്‍ അധ്യക്ഷത വഹിച്ചു.
സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണ്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണവും വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോനപള്ളി വികാരി ഡോ.ജോണ്സണ് അന്ത്യാങ്കുളം അനുഗ്രഹപ്രഭാഷണവും നടത്തി. സബ് റീജിയണ്‍ ചെയര്മാന് ബേബി മാടപ്പള്ളി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നല്കി.
വെള്ളരിക്കുണ്ട് ഫൊറോന അസി.വികാരി ഫാ.ജോസഫ് മുഞ്ഞനാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആര്.വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്, സബ് റീജിയണ്‍ ചെയര്മാന് സണ്ണി മാണിശേരി, വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് കെ.എ.സാലു, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കാസർഗോഡ് സബ് റീജിയണ്‍ കണ്‍വീനര്‍ ജെയ്സണ്‍ കാവുപുരയ്ക്കല്‍, സബ് റീജിയണ്‍ വൈസ് ചെയര്മാന് ജിബിന്‍ ഏബ്രഹാം, ബാബു കല്ലറയ്ക്കല്‍, ബെന്നി പ്ലാമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.