കരിന്തളം: മഴക്കാലരോഗങ്ങൾ പെരുകുമ്പോഴും ഡോക്ടർമാരില്ലാതെ ജനങ്ങളെ വലയ്ക്കുന്നതിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ് അധ്യക്ഷത വഹിച്ചു. സി.വി.ഭാവനൻ, രതീഷ് കാട്ടുമാടം, സിജോ അമ്പാട്ട്, ഉമേശൻ വേളൂർ, മനോജ് തോമസ്, ഉണ്ണികൃഷ്ണൻ കാട്ടിപ്പൊയിൽ, സിജു ചേലക്കാട്ട്, കൃപേഷ് കാറളം, ഹരിശങ്കർ കോളംകുളം എന്നിവർ പ്രസംഗിച്ചു. ദിനേശൻ പെരിയങ്ങാനം, ബാലഗോപാലൻ കാളിയാനം, രാകേഷ് കൂവാറ്റി, രാജൻ കരിന്തളം, ഷെരീഫ് കാരാട്ട്, ടോമി മണിയഞ്ചിറ എന്നിവർ ധർണയ്ക്ക് നേതൃത്വം നല്കി.