കാഞ്ഞിരടുക്കം:രാഷ്ട്രീയത്തിനതീതമായി നാടിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി നിസ്വാര്‍ഥ സേവനം നടത്തിയ വ്യക്തിയെയാണ് ഏബ്രഹാം തോണക്കരയുടെ വിയോഗത്തിലൂടെ നഷടമായതെന്ന് മുന്‍ ഗവ. ചീഫ് വിപ്പും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന തോമസ് ഉണ്ണിയാടന്.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാനുമായിരുന്ന ഏബ്രഹാം തോണക്കരയുടെ നിര്യാണത്തെതുടര്‍ന്ന് കാഞ്ഞിരടുക്കം വൈഎംസിഎ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് പൈനാപ്പള്ളി അധ്യക്ഷതവഹിച്ചു. മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ബാബുരാജ്, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കോത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, വൈഎംസിഎ സംസ്ഥാന ഉപാധ്യക്ഷന്‍ മാനുവല്‍ കുറിച്ചിത്താനം, പി.കൃഷ്ണന് (സിപിഎം), കെ.കൃഷ്ണന് (സിപിഐ), കൂക്കള്‍ ബാലകൃഷണന്(ആര്‍എസ്പി), നാഷണല്‍ അബ്ദുല്ല (കേരള കോണ്‍ഗ്രസ്-ജേക്കബ്), ജോസഫ് വടകര (എന്‍സിപി) അഗസ്റ്റിന് കണിയാറകത്ത്(കോണ്‍ഗ്രസ്) എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞിരടുക്കം വൈഎംസിഎ പ്രസിഡന്റ് അഗസ്റ്റിന് പനിച്ചേംപള്ളി സ്വാഗതവും കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജയിംസ് കണിപ്പള്ളി നന്ദിയും പറഞ്ഞു.