ആ​രോ​ഗ്യ​ക​ര​മാ​യ ഗാ​ര്‍​ഹി​കാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ന്‍ വാ​ര്‍​ഡ്ത​ല ബോ​ധ​വ​ത്കര​ണം ശ​ക്തി​പ്പെ​ടു​ത്തും: വ​നി​താ ക​മ്മീ​ഷ​ന്‍
Friday, May 24, 2024 1:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​രോ​ഗ്യ​ക​ര​മാ​യ ഗാ​ര്‍​ഹി​കാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ന്‍ വാ​ര്‍​ഡ്ത​ല ബോ​ധ​വ​ത്ക​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി വ​രു​ന്ന സി​റ്റിം​ഗു​ക​ളി​ല്‍ കു​ടും​ബ ജീ​വി​ത​ത്തി​ലെ സ​ങ്കീ​ര്‍​ണ​ത​ക​ളും ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത ഗാ​ര്‍​ഹി​കാ​ന്ത​രീ​ക്ഷ​വും ച​ര്‍​ച്ച​യാ​കു​ന്നു​ണ്ട്.

ഈ ​പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളി​ലൂ​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യാ ഭ​ര്‍​തൃ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തു സം​ബ​ന്ധി​ച്ചും ബോ​ധ​വ​ത്കര​ണം ന​ട​ത്തും. ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍​ക്കി​ട​യി​ലു​ള്ള ചെ​റി​യ പ്ര​ശ്ന​ങ്ങ​ളെ മാ​താ​പി​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് സ​ങ്കീ​ര്‍​ണ​മാ​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ണ്ടു​വ​രു​ന്നു​ണ്ട്. തൊ​ഴി​ല്‍ ഇ​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​മാ​ണെ​ന്ന നി​യ​മം ഉ​ണ്ടെ​ങ്കി​ലും ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ അ​ത്ത​രം പ​രാ​തി​ക​ളും ക​മ്മീ​ഷ​ന് മു​ന്നി​ല്‍ എ​ത്തു​ന്നു​ണ്ട്. സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക​യും സ്‌​കൂ​ളി​ലെ ത​ന്നെ അ​ധ്യാ​പ​ക​നും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കം സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ര്‍​ക്കു​ല​ര്‍ അ​നു​സ​രി​ച്ച് ത​ന്നെ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.


സി​റ്റിം​ഗി​ല്‍ ഏ​ഴു പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. മൂ​ന്നു​പ​രാ​തി​ക​ളി​ല്‍ പോ​ലീ​സി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് തേ​ടി. 23 പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി​വ​ച്ചു. ആ​കെ 33 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം പി. ​കു​ഞ്ഞാ​യി​ഷ, അ​ഡ്വ. പി. ​സി​ന്ധു, ഫാ​മി​ലി കൗ​ണ്‍​സ​ല​ര്‍ ര​മ്യ ശ്രീ​നി​വാ​സ​ന്‍, വ​നി​താ​സെ​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​സീ​ത, ഡ​ബ്ല്യു​സി​പി​ഒ കെ.​സി.​ഷീ​മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.