കൊ​ടും​ചൂ​ട് കോ​ഴി​ഫാ​മു​ക​ൾ​ക്കും തി​രി​ച്ച​ടി; കോ​ഴി വി​ല​യും ഉ​യ​രു​ന്നു
Tuesday, April 9, 2024 7:38 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​ടും​ചൂ​ട് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കോ​ഴി​ഫാ​മു​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കു​ന്നു. ഫാ​മു​ക​ളി​ൽ കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​മെ​ന്ന സ്ഥി​തി​യാ​ണ്. ചെ​റു​കി​ട ഫാ​മു​ക​ൾ​ക്ക് ഇ​തി​നു​ള്ള ചെ​ല​വു​കൂ​ടി താ​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ ത​ത്കാ​ലം കോ​ഴി​ക​ളെ വി​റ്റ​ഴി​ച്ച് ഫാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ക്ഷാ​മ​മാ​യ​തോ​ടെ വി​ല​യും വീ​ണ്ടും ഉ​യ​ർ​ന്നു. ഇ​ന്ന​ലെ കി​ലോ​യ്ക്ക് 170 രൂ​പ​യാ​യി​രു​ന്നു വി​ല. ഓ​രോ ദി​വ​സ​വും അ​ഞ്ചു രൂ​പ തോ​തി​ൽ വി​ല ഉ​യ​രു​ക​യാ​ണെ​ന്ന് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റം​സാ​ൻ ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ൽ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ വി​ല വീ​ണ്ടു​മു​യ​രാ​നാ​ണ് സാ​ധ്യ​ത.

കോ​ഴി​ക​ളു​ടെ ക്ഷാ​മ​ത്തെ വ​ൻ​കി​ട ഫാ​മു​ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. 33 ഡി​ഗ്രി​യാ​ണ് കോ​ഴി​ക​ളു​ടെ സാ​ധാ​ര​ണ ശ​രീ​രോ​ഷ്മാ​വ്. കേ​ര​ള​ത്തി​ലും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷ താ​പ​നി​ല നാ​ല്പ​തി​നോ​ട​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ലെ​ങ്കി​ലും കോ​ഴി​ക​ളു​ടെ ശ​രീ​രം ത​ണു​പ്പി​ച്ചു​കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ഫാ​മു​ട​മ​ക​ൾ പ​റ​യു​ന്നു.

അ​ല്ലാ​ത്ത​പ​ക്ഷം തീ​റ്റ​യെ​ടു​ക്കാ​തെ ക്ഷീ​ണം ബാ​ധി​ച്ച് കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. കൂ​ളിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ചെ​ല​വി​നൊ​പ്പം ഉ​യ​ർ​ന്ന വൈ​ദ്യു​തി​ച്ചെ​ല​വ് കൂ​ടി താ​ങ്ങേ​ണ്ടി​വ​രു​ന്ന​ത് ഇ​ര​ട്ടി ബാ​ധ്യ​ത​യാ​കു​ന്നു. മു​ട്ട​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന ഫാ​മു​ക​ളി​ൽ മു​ട്ട​യു​ത്പാ​ദ​ന​വും കു​റ​യു​ന്ന സ്ഥി​തി​യാ​ണ്.