അനിൽ സി. ഫിലിപ്പിന് അനുമോദനം
1396259
Thursday, February 29, 2024 2:46 AM IST
ചിറ്റാരിക്കാൽ: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട അനിൽ സി. ഫിലിപ്പിന് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ അനുമോദനം നല്കി.
തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, പ്രശാന്ത് പാറേക്കുടിലിൽ, കെ.കെ. മോഹനൻ, മേഴ്സി മാണി, തോമസ് മാത്യു മണ്ണനാൽ, കൃഷി ഓഫീസർ സുമ എന്നിവർ പ്രസംഗിച്ചു.