ബാവിക്കര തടയണ ടൂറിസം പദ്ധതി മാര്‍ച്ചില്‍: എംഎല്‍എ
1396255
Thursday, February 29, 2024 2:46 AM IST
ബോവിക്കാനം: ബാവിക്കര തടയണ ടൂറിസം പദ്ധതി മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ. ബാവിക്കര കുടിവെള്ള പദ്ധതിയുടെ ഡാം സൈറ്റുമായി ബന്ധപ്പെട്ട സ്ഥലം ടൂറിസം പ്രോജക്ടിന് അനുയോജ്യമായ സ്ഥലം ആണെന്ന് കണ്ടെത്തി സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം കേന്ദ്രമായി സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തി പരിചയ സമ്പത്തും ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജന്‍സി ലിസ്റ്റില്‍പ്പെട്ട ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പ്രവര്‍ത്തി ടെന്‍ഡറിലൂടെ ഏറ്റെടുത്തിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ എഗ്രിമെന്റ് വെക്കും. തുടര്‍ന്ന് എത്രയും വേഗം പ്രവര്‍ത്തി ആരംഭിക്കും.
രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സഞ്ചാരികള്‍ക്ക് അത്യാവശ്യമായ സൗകര്യങ്ങളും രണ്ടാംഘട്ടത്തില്‍ ബ്രിഡ്ജ് അടക്കമുള്ള സംവിധാനങ്ങളും ആണ് ഒരുക്കുന്നത്. ഒന്നാം ഘട്ടത്തിനാണ് അഞ്ചു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.