38 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ാര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Wednesday, February 28, 2024 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ 38 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2024-25 വ​ാര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​റു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളു​ടേ​യും 29 പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, നീ​ലേ​ശ്വ​രം, പ​ര​പ്പ, കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക, കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ള്‍, കാ​റ​ഡു​ക്ക, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ബ​ളാ​ല്‍, ക​യ്യൂ​ര്‍- ചീ​മേ​നി, ചെ​റു​വ​ത്തൂ​ര്‍, മ​ടി​ക്കൈ, പ​ള്ളി​ക്ക​ര, മ​ധൂ​ര്‍, ഈ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, ബേ​ഡ​ഡു​ക്ക, വ​ലി​യ​പ​റ​മ്പ്, കു​മ്പ​ഡാ​ജെ, ദേ​ലം​പാ​ടി, വെ​സ്റ്റ് എ​ളേ​രി, പ​ട​ന്ന, പു​ല്ലൂ​ര്‍-​പെ​രി​യ, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, പി​ലി​ക്കോ​ട്, ക​ള്ളാ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​മ്മ​നാ​ട്, കാ​ഞ്ഞ​ങ്ങാ​ട്, മു​ളി​യാ​ര്‍, അ​ജാ​നൂ​ര്‍, ബെ​ള്ളൂ​ര്‍, എ​ന്‍​മ​ക​ജെ, പു​ത്തി​ഗെ, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

2022-23 സാ​മ്പ​ക​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും മി​ക​ച്ച ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള സ്വ​രാ​ജ് ട്രോ​ഫി, മ​ഹാ​ത്മാ ട്രോ​ഫി പു​ര​സ്‌​ക്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. സ്വ​രാ​ജ് ട്രോ​ഫി സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വ​ലി​യപ​റ​മ്പ് പ​ഞ്ചാ​യ​ത്തി​നേ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നേ​യും ആ​ദ​രി​ച്ചു.

സ്വ​രാ​ജ് ട്രോ​ഫി ജി​ല്ലാ ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​നേ​യും ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​നേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മ​ഹാ​ത്മാ പു​ര​സ്‌​ക്കാ​രം ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​നേ​യും പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​നേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ഡി​പി​സി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ഡി​പി​സി അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ് പാ​ദൂ​ര്‍, എം. ​മ​നു, കെ. ​ശ​കു​ന്ത​ള, ജാ​സ്മി​ന്‍ ക​ബീ​ര്‍ ചെ​ര്‍​ക്ക​ളം, ന​ജ്മ റാ​ഫി, സി. ​രാ​മ​ച​ന്ദ്ര​ന്‍, വി.​വി.​ര​മേ​ശ​ന്‍, എ.​പി. ഉ​ഷ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.