വിദ്യാഭ്യാസ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നടപടി വേണം: എംപി
1395885
Tuesday, February 27, 2024 6:34 AM IST
കാസര്‍ഗോഡ്: വിദ്യാഭ്യാസത്തിനായി അനവധി യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യത്തില്‍ കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ രീതികള്‍ പരിഷ്കരിക്കപ്പെടണമെന്നും തൊഴിലധിഷ്ഠിതമായി വിദ്യാഭ്യാസം മാറുമ്പോള്‍ അതു കൂടുതല്‍ ആകര്‍ഷകവും മികച്ച ജീവിതത്തിന് സഹായകവുമാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കണ്ണൂര്‍ ഫീല്‍ഡ് ഓഫീസ് സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടി ചെര്‍ക്കള ഐ മാക്സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. സിബിസി കേരള- ലക്ഷദ്വീപ് റീജണല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി മുഖ്യപ്രഭാഷണം നടത്തി. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍മാരായ ബിജു കെ. മാത്യു, എം. സ്മൃതി, ടെക്നിക്കല്‍ അസിസ്റ്റന്റ് ബാബു രാജന്, എം. സുരേഷ് കുമാര്‍, സിഡിപിഒ സി.കെ. ശ്രീലത എന്നിവർ പ്രസംഗിച്ചു.