കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ സ​ത്യ​സാ​യി ഓ​ര്‍​ഫ​നേ​ജ് ട്ര​സ്റ്റ് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യി നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍.

ക​ള​ക്‌​ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ർ​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും സാ​യ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി പ​ദ്ധ​തി പ്ര​ദേ​ശ​ത്തും വീ​ടു​ക​ളി​ലും അ​വ​സാ​ന ഘ​ട്ട ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. എ​ല്ലാ വീ​ടു​ക​ളി​ലും ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ മു​ഖേ​ന കു​ടി​വെ​ള​ള വി​ത​ര​ണം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്.

ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ജ​ല അ​തോ​റി​റ്റി പ്ര​ത്യേ​കം വാ​ട്ട​ര്‍ ടാ​ങ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ് എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ശു​ചീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യു​ട​ന്‍ താ​ക്കോ​ല്‍ കൈ​മാ​റു​മെ​ന്ന് ക​ള​ക്‌​ട​ര്‍ പ​റ​ഞ്ഞു.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ പി. ​സു​ര്‍​ജി​ത്ത്, സാ​യ് ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി കെ. ​മ​ധു​സൂ​ദ​ന​ന്‍, മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​സ​ജി, എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​ഹം​സ, എ​ന്‍​മ​ക​ജെ വി​ല്ലേ​ജ് കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി ബോ​വി​ക്കാ​നം സെ​ക്ഷ​ന്‍ അ​സി.​എ​ന്‍​ജി​നി​യ​ര്‍ ടി. ​ജ​യ​രാ​ജ്, പെ​ര്‍​ള ഇ​ല​ക്‌​ട്രി​ക്ക്‍ സെ​ക്ഷ​ന്‍ പ്ര​തി​നി​ധി എ.​കെ. രാ​ജ​ഗോ​പാ​ല നാ​യ്ക്, ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ സി.​എം. തോ​മ​സ്, ഓ​ഫീ​സ​ര്‍ പി. ​അ​ബ്ദു​ല്‍​ഹ​മീ​ദ്, കു​ടും​ബ​ശ്രീ ഡി​പി​എം കെ.​വി. ലി​ജി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.