ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തും: ക​ള​ക്‌​ട​ര്‍
Saturday, September 30, 2023 1:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​മ്യൂണി​റ്റി​യു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്രൊ​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​റെ ജി​ല്ലാ ക​ള​ക്‌ടർ ചു​മ​ത​ല​പ്പെ​ടു​ത്തി. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് ക്ഷേ​മ​ത്തി​നാ​യു​ള്ള യോ​ഗം ചേ​രു​മെ​ന്നും ജി​ല്ലാ ക​ള​ക്‌ടർ‍ അ​റി​യി​ച്ചു.

എ​സ്എ​സ്എ​ല്‍​സി ബു​ക്കി​ല്‍ പേ​രും ലിം​ഗ​വും മാ​റ്റു​ന്ന​തി​ന് നേ​രി​ടു​ന്ന സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍​ക്ക് തു​ട​ര്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഹോ​ര്‍​മോ​ണ്‍ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും ജി​ല്ല​യി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ല​ഭി​ച്ച ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍​മാ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ സൗ​ജ​ന്യ ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും ഉ​റ​പ്പു​വ​രു​ത്ത​ണം.

ജി​ല്ലാ ക​ള​ക്‌‌​ട​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ.​പി. രാ​ജ്, ഡി​വൈ​എ​സ്പി ഡി​സി​ആ​ര്‍​ബി പി.​കെ. സാ​ബു, സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ബ്ദു​ള്ള, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ബി. ​സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം പ്ര​തി​നി​ധി ഡോ.​ഭാ​സി വ​ര്‍​ഗീ​സ്, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ പ്ര​തി​നി​ധി​ക​ളാ​യ ഇ​ഷ കി​ഷോ​ര്‍, വ​ര്‍​ഷ ജി​തി​ന്‍, ര​വീ​ണ ര​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ല്‍ 120 ഓ​ളം ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ലും 28 പേ​രാ​ണ് സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൈ​പ്പ​റ്റി​യി​ട്ടു​ള്ള​തെ​ന്നും ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.