ബധിരദിനാചരണം സംഘടിപ്പിച്ചു
1338693
Wednesday, September 27, 2023 2:33 AM IST
മഞ്ചേശ്വരം: ചെര്‍ക്കള മാര്‍ത്തോമ ബധിരവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഹൊസങ്കടി വ്യാപാരഭവനില്‍ നടന്ന ബധിരദിനാചരണം എ.കെ.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ ബധിരവിദ്യാലയം അഡ്മിനിസ്ട്രേറ്റര്‍ ഫാ.മാത്യു ബേബി അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേരോ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ മുംതാസ് സമീറ, മഞ്ചേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബഷീര്‍ കനില, പിടിഎ പ്രസിഡന്റ് ആര്.ഭാസ്കരന്, കെ.കെ.കൃഷ്ണ,മുഖ്യാധ്യാപിക ജോസ്മി ജോഷ്വ, സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോന് എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്ര, ബാന്‍ഡ് ഡിസ്പ്ലേ, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.