പി​ങ്ക് ക​ഫേ​യു​മാ​യി കു​ടും​ബ​ശ്രീ
Wednesday, September 20, 2023 6:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ​നാ​ട​ന്‍ ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളൊ​രു​ക്കി കു​ടും​ബ​ശ്രീ​യു​ടെ പി​ങ്ക് ക​ഫേ. എ​ണ്ണ​ക​ട്ടി​ക​ളെ​ക്കാ​ള്‍ ആ​വി​യി​ല്‍ വേ​വി​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ പി​ങ്ക് ക​ഫേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നോ​ട് ചേ​ര്‍​ന്ന് ആ​രം​ഭി​ച്ച പി​ങ്ക് ക​ഫേ കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ്ക​ള​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​ സു​ജാ​ത, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​ പേ​ഴ്‌​സ​ണ്‍​മാ​രാ​യ കെ.​ ല​ത, കെ.​ പ്ര​ഭാ​വ​തി, കൗ​ണ്‍​സി​ല​ര്‍ കെ.​വി. ​സു​ശീ​ല, മെംബ​ര്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി.​ ദി​വാ​ക​ര​ന്‍, എ​ഡി​എം​സി​മാ​രാ​യ ഡി.​ ഹ​രി​ദാ​സ്, സി.​എ​ച്ച്. ഇ​ക്ബാ​ല്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ കെ.​ സു​ജി​നി, സൂ​ര്യ ജാ​ന​കി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.