ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത​സ​ഭ ന​ട​ത്തി
Wednesday, June 7, 2023 12:59 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മാ​ലി​ന്യ​മു​ക്ത കേ​ര​ളം, വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത സ​ഭ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ല്‍​കി. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​കെ.​ മോ​ഹ​ന​ന്‍ പ്ര​തി​ജ്ഞ ചെ​ല്ലി​ക്കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍.​വി. ​ഹ​രി​ദാ​സ് മോ​ഡ​റേ​റ്റ​റാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, അ​ന്ന​മ്മ മാ​ത്യു, പി.​ഡി.​ നാ​രാ​യ​ണി, പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി മാ​ണി, ജോ​യി​ച്ച​ന്‍ മ​ച്ചി​യാ​നി, ഡോ.​ സൂ​ര്യ രാ​ഘ​വ​ന്‍, സ​രോ​ജി​നി സു​രേ​ഷ്, കെ.​കെ.​ ധ​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.