ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ കൈ​ത്താ​ങ്ങ്
Thursday, June 1, 2023 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​ശ്ര​യ​മാ​യി മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്‌​സ് സെ​ന്‍റ​റിന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള ഭി​ന്നശേ​ഷി​ക്കാ​രാ​യ കുട്ടികളുടെ അ​മ്മ​മാ​ര്‍ തെ​ളി​ച്ചു​കൊ​ണ്ടു​വ​ന്ന ദീ​പം കാ​ഞ്ഞ​ങ്ങാ​ട് ചൈ​ത​ന്യ ഓ​ഡി​റ്റേ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ, ഡോ.​മു​ഹ​മ്മ​ദ് അ​ഷീ​ൽ, പ്ര​ഫ.​ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രാ​യ ച​ന്ദ്ര​മ​തി, അ​രു​ണി, സു​മ​തി, രാ​ധ എ​ന്നി​വ​ര്‍ക്ക് കൈ​മാ​റി. അ​വ​രാ​ണ് വി​ള​ക്ക് തെ​ളി​ച്ച് ഡി​ഫറന്‍റ് ആ​ര്‍​ട്സ് സെ​ന്‍റ​റി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത്പ​റ​മ്പി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര ഫി​ലിം ആ​ന്‍​ഡ് വീ​ഡി​യോ പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ന്‍റെ മാ​തൃ​ക​യി​ല്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി 25 എ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ എ​ത്തി​ക്കു​ക​യെ​ന്നാ​ണ് സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം. ഡി​ഫറന്‍റ് ആ​ര്‍​ട്സ് സെ​ന്‍റ​ര്‍ നി​ര്‍​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ന്നു കി​ട്ടു​ന്ന പി​ന്തു​ണ​യ്ക്ക് ന​ന്ദി​യുണ്ടെ​ന്ന് ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ പ​ണം ന​ല്‍​കി സ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​കെ.​ലൂ​ക്കോ, സ്ഥ​ലം ഉ​ട​മ ത​ങ്ക​മ്മ, രാ​ധാ​കൃ​ഷ്ണ​ന്‍ ചി​ത്ര എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ സം​ഭാ​വ​ന​യാ​യി 11,11,111 രൂ​പ ക​രു​ണാ​ക​ര​ന്‍ ക​രു​ണ കൈ​മാ​റി.​നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ങ്ങ​ളും വ്യ​ക്തി​ക​ളും സം​ഭാ​വ​ന ന​ല്‍​കി. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ല്‍ നി​ന്ന് എ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ദേ​ശീ​യ ഗാ​ന​ത്തോ​ടെ ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നിന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശോ​ഭ, വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​സ​ബീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.