വെ​ള്ള​രി​ക്കൃ​ഷി​യി​ല്‍ നൂ​റു​മേ​നി കൊ​യ്ത് ജി​ല്ലാ ജ​യി​ല്‍
Thursday, March 30, 2023 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ള​രി​കൃ​ഷി​യി​ല്‍ നൂ​റു​മേ​നി കൊ​യ്ത് ഹൊ​സ്ദു​ര്‍​ഗ് ജി​ല്ലാ ജ​യി​ല്‍. ജൈ​വ​രീ​തി​യി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ത്ത വെ​ള്ള​രി കൃഷി​യി​ല്‍ ഇ​ത്ത​വ​ണ ഹൊ​സ്ദു​ര്‍​ഗ് ജി​ല്ലാ ജ​യി​ലി​ന് ല​ഭി​ച്ച​ത് നൂ​റു​മേ​നി വി​ള​വാ​ണ്. ഒ​രു ട​ണ്ണോ​ളം വെ​ള്ള​രി​യാ​ണ് വി​ള​വെ​ടു​ത്ത​ത്.

ജ​യി​ലി​ലെ ബ​യോ​ഗ്യാ​സ് സ്ല​റി​യാ​ണ് ക്യ​ഷി​ക്ക് വ​ള​മാ​യി ന​ല്‍​കി​യ​ത്. വെ​ള്ള​രി കൃ​ഷി​ക്ക് പു​റ​മെ ഒ​രു ട​ണ്ണോ​ളം ക​പ്പ, 50 കി​ലോ പ​യ​ര്‍, 25 കി​ലോ പ​ച്ച​മു​ള​ക്, വ​ഴു​തി​ന, വെ​ണ്ട, പ​ട​വ​ലം എ​ന്നി​വ​യും ല​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജ​യി​ലി​ല്‍ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. ജ​യി​ലി​ലെ വ​നി​താ ജ​യി​ല്‍ ബ്ലോ​ക്കി​ന​ടു​ത്താ​യി മു​ന്തി​രി കൃ​ഷി​യും ഉ​ണ്ട്. വെ​ള്ള​രി വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക്ക് അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി.​ പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ യു.​ ജ​യാ​ന​ന്ദ​നാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ.​ വേ​ണു, അ​സി.​ സൂ​പ്ര​ണ്ട് ന​വാ​സ് ബാ​ബു, കെ.​ജി.​ രാ​ജേ​ന്ദ്ര​ന്‍, വ​നി​ത അ​സി.​ സൂ​പ്ര​ണ്ട് ഗ്രേ​ഡ് വ​ണ്‍ എം.​ പ്ര​മീ​ള, ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു, പു​ഷ്പ രാ​ജു, പ്ര​മോ​ദ്, സ​ന്തോ​ഷ്‌​കു​മാ​ര്‍, അ​സി.​ പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ വി​നീ​ത് വി.​ പി​ള്ള, സു​ര്‍​ജി​ത്ത്, വി​വേ​ക്, ബൈ​ജു, ര​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.