കാ​റ​ഡു​ക്ക ആ​ന​പ്ര​തി​രോ​ധ പ​ദ്ധ​തി; ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണോദ്ഘാ​ട​നം നാ​ലി​ന്
Wednesday, March 29, 2023 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​റ​ഡു​ക്ക ആ​ന​പ്ര​തി​രോ​ധ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ഒ​മ്പ​തു കി​ലോ​മീ​റ്റ​ര്‍ തൂ​ക്കു​വേ​ലി നി​ര്‍​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഏ​പ്രി​ല്‍ നാ​ലി​ന് വ​നം​മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. ത​ല​പ്പ​ച്ചേ​രി ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി മു​ത​ല്‍ ബെ​ള്ള​ക്കാ​ന വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​റും ചി​ക്ക​ണ്ട​മൂ​ല മു​ത​ല്‍ അ​ന്‍​ചി​ന​ടു​ക്ക വ​രെ നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് വേ​ലി നി​ര്‍​മി​ച്ച​ത്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ബെ​ള്ള​ക്കാ​ന മു​ത​ല്‍ ചി​ക്ക​ണ്ട​മൂ​ല-​പാ​ലാ​ര്‍ വ​രെ എ​ട്ടു കി​ലോ​മീ​റ്റ​ര്‍ വേ​ലി പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ 17 കി​ലോ​മീ​റ്റ​ര്‍ തു​ട​ര്‍​ച്ച​യാ​യ വേ​ലി​യാ​കും. ദേ​ലം​പാ​ടി​യി​ലെ പാ​ണ്ടി വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍, കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍, ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ.
ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ദേ​ല​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ ഉ​ഷ, വൈ​സ്പ്ര​സി​ഡ​ന്‍റ് ഡി.​എ. ​അ​ബ്ദു​ള്ള​കു​ഞ്ഞി, സെ​ക്ര​ട്ട​റി കെ.​ മൃ​ദു​ല, കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് വ​നം​മേ​ധാ​വി ടി.​ജി.​ സോ​ള​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ബി.​കെ.​ നാ​രാ​യ​ണ​ന്‍, ബ്ലോ​ക്ക് അം​ഗം ചാ​ണി​യ നാ​യ്ക്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​ ച​ന്ദ്ര​ശേ​ഖ​ര, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി.​ സു​മ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.