തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: 16,873 പേ​ര്‍​ക്ക് നൂ​റു തൊ​ഴി​ല്‍​ദി​ന​ം ന​ല്‍​കി
Monday, March 27, 2023 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തു​ന്ന ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ഡി​ഡി​എം​സി-​ദി​ശ) യു​ടെ 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ അ​വ​സാ​ന യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു.
മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ 4516723 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളും 16873 പേ​ര്‍​ക്ക് 100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളും ന​ല്‍​കി. ജ​ല സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​മൃ​ത് സ​രോ​വ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ ക​ണ്ടെ​ത്തി​യ 44 കു​ള​ങ്ങ​ളി​ല്‍ 13 എ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ 42 കു​ള​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ വൃ​ക്ഷ സ​മൃ​ദ്ധി പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത്തു​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ന​ഴ്സ​റി​ക​ളി​ല്‍ തൈ​ക​ളാ​ക്കി ന​ട്ട് പ​രി​പാ​ലി​ക്കും.
നീ​രു​റ​വ് പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പ നീ​ര്‍​ത്ത​ട​ത്തി​ലെ നീ​ര്‍​ച്ചാ​ലു​ക​ളി​ലും വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​യോ​ജ്യ​മാ​യ പ​രി​പാ​ല​ന പ്ര​വൃ​ത്തി​ക​ളു​ടെ സ​മ​ഗ്ര പ​ദ്ധ​തി​രേ​ഖ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ന​ല്‍​കി അ​നു​മ​തി വാ​ങ്ങി പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു വ​രു​ന്നു. ഓ​രോ ബ്ലോ​ക്കി​ലും ഓ​രോ നീ​ര്‍​ത്ത​ട​ങ്ങ​ള്‍ വീ​തം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രു​ന്നു. അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​യാ​യി മാ​റ്റു​ന്ന​തി​ലേ​ക്ക് മി​ക​വ് പ​ദ്ധ​തി​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ര​പ്പ ബ്ലോ​ക്കി​ലെ കി​നാ​നൂ​ര്‍ -ക​രി​ന്ത​ളം, കോ​ടോം-​ബേ​ളൂ​ര്‍, കാ​റ​ഡു​ക്ക ബ്ലോ​ക്കി​ലെ കാ​റ​ഡു​ക്ക, ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 30 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. കം​പോ​സ്റ്റ് പി​റ്റ്, സോ​ക്ക് പി​റ്റ്, അ​സോ​ള ടാ​ങ്ക്, കോ​ഴി​ക്കൂ​ട്, ആ​ട്ടി​ന്‍​കൂ​ട് തൊ​ഴു​ത്ത് എ​ന്നീ പ്ര​വൃ​ത്തി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം.
പ്ര​ധാ​ന്‍​മ​ന്ത്രി ഗ്രാം ​സ​ഡ​ക് യോ​ജ​ന (പി​എം​ജി​എ​സ്‌​വൈ) പ്ര​കാ​രം 116 റോ​ഡു​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ 101 എ​ണ്ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ഏ​ഴു റോ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പി​എം​എ​വൈ (ജി) ​പ​ദ്ധ​തി​യി​ല്‍ ആ​വാ​സ് പ്ല​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ 700 വീ​ടു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ല്‍ 668 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. 153 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മു​ഖേ​ന 188 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ 172 അ​പേ​ക്ഷ​ക​ള്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു. 103 അ​പേ​ക്ഷ​ക​ള്‍ ബാ​ങ്ക് അം​ഗീ​ക​രി​ക്കു​ക​യും 46 അ​പേ​ക്ഷ​ക​ള്‍ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു. 31 അ​പേ​ക്ഷ​ക​ള്‍ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​റ്റു സം​സ്ഥാ​നാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.
നി​ല​വി​ല്‍ ഉ​ള്ള പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ല്‍ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും പൂ​ര്‍​ത്തി​യാ​യ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ന്നു കൊ​ടു​ക്കാ​നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ ന​ട​ന്നു വ​രു​മ്പോ​ഴും മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ദി​ശ മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ (പി​എ​യു) കെ.​പ്ര​ദീ​പ​ന്‍ സം​സാ​രി​ച്ചു. ജി​ല്ലാ​ത​ല ഓ​ഫീ​സ​ര്‍​മാ​ര്‍, പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ത​രി​പ്പി​ച്ചു. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷ​മീ​ന, മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി കെ.​അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.