കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ല്‍ സ്റ്റാ​ര്‍​ട്ട്അ​പ് ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ പ്രോ​ഗ്രാം
Saturday, March 25, 2023 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും നേ​ര​ത്തെ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തി പോ​കാ​നും കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ സ്റ്റാ​ര്‍​ട്ട് അ​പ് ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ പ്രോ​ഗ്രാം (എ​സ്‌​വിഇ​പി) ന​ട​പ്പി​ലാ​ക്കും. കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാ​ല് വ​ര്‍​ഷ​ത്തെ കാ​ല​യ​ള​വു​ള്ള പ​ദ്ധ​തി​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ക. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും കു​ടു​ബാം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബ​ശ്രീ ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 60 ശ​ത​മാ​നം മു​ന്‍​ണ​ന സ്ത്രീ​ക​ള്‍​ക്കാ​യി​രി​ക്കും. പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള സം​രം​ഭ​ങ്ങ​ള്‍ വി​പു​ലി​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി വ​ഴി നാ​ല് ശ​ത​മാ​നം പ​ലി​ശ സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ക​മ്മ്യൂ​ണി​റ്റി എ​ന്‍റ​ര്‍​പ്രൈ​സ് ഫ​ണ്ട് (സി​ഇ​എ​ഫ്)​ല​ഭി​ക്കും.
വ്യ​ക്തി​ഗ​ത സം​രം​ഭ​ത്തി​ന് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​യും ഗ്രൂ​പ്പ് സം​രം​ഭ​ത്തി​ന് പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​യി​ലൂ​ടെ വാ​യ്പ ല​ഭി​ക്കും. 6.5 കോ​ടി രൂ​പ​യാ​ണ് ആ​കെ പ​ദ്ധ​തി തു​ക. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും സം​രം​ഭ​ക മേ​ഖ​ല​യി​ലേ​ക്ക് താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ബ്ലോ​ക്കി​ലും ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൈ​ക്രോ എ​ന്‍റ​ര്‍​പ്രൈ​സ​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രെ നി​യ​മി​ക്കും. ഏ​പ്രി​ല്‍ പ​ത്തോ​ടെ ഇ​വ​രു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ര​ണ്ടു മാ​സ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കും. ജൂ​ണില്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വി​ന്യ​സി​ച്ച് പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. എ​സ്‌​വി​ഇ​പി പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ഫേ​സ് 6 ന​ട​ത്തി​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത എട്ട് ബ്ലോ​ക്കു​ക​ളി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ഉ​ള്‍​പ്പെ​ട്ട​ത്. നേ​ര​ത്തെ ഫേ​സ് 2 ന​ട​ത്തി​പ്പി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.