പ​ക്ഷി​നോ​ട്ടം ബോ​ധ​വ​ത്ക​ര​ണ​ യാ​ത്ര
Tuesday, March 21, 2023 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​നം​വ​കു​പ്പ് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗം അ​ന്താ​രാഷ്‌ട്ര അ​ങ്ങാ​ടി​ക്കു​രു​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "പ​ക്ഷി​നോ​ട്ടം- തൂ​വ​ല്‍​കു​പ്പാ​യ​ക്കാ​രെ തേ​ടി​യൊ​രു യാ​ത്ര' ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ലെ ഫോ​റ​സ്ട്രി ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഡി.​ ര​ഞ്ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​മൂ​ഹി​ക വ​ന​വ​ല്‍​ക്ക​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പി.​ ധ​നേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കാ​സ​ര്‍​ഗോ​ഡ് മാ​ര്‍​ക്ക​റ്റി​ലും കാ​സ​ര്‍​ഗോ​ഡ് പ​ള്ള​ത്തും ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ട്ടി​ക​ള്‍ പ​ക്ഷി നി​രീ​ക്ഷ​ണം ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് മാ​ര്‍​ക്ക​റ്റി​ല്‍ 2015 മു​ത​ല്‍ അ​ങ്ങാ​ടി​ക്കു​രു​വി​ക​ള്‍​ക്കാ​യി വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച കൂ​ടു​ക​ളും അ​വ​യെ എ​ങ്ങ​നെ പ​രി​പാ​ലി​ക്കു​ന്നെ​ന്നും കു​ട്ടി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.
കാ​സ​ര്‍​ഗോ​ഡ് ബേ​ഡേ​ഴ്‌​സ് കൂ​ട്ടാ​യ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എം.​ ഹ​രീ​ഷ്ബാ​ബു രാ​വ​ണീ​ശ്വ​രം, ബ​യോ​ള​ജി​സ്റ്റ് ന​ന്ദ​ന്‍ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്തു. സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ നാ​രാ​യ​ണ നാ​യി​ക്, കെ.​ അ​നി​ല​ന്‍, കെ.​കെ.​ ബാ​ല​കൃ​ഷ്ണ​ന്‍, എ​ന്‍.​വി. ​സ​ത്യ​ന്‍, മു​ഖ്യാ​ധ്യാ​പി​ക എ.​ ഉ​ഷ, അ​ധ്യാ​പി​ക​മാ​രാ​യ എം.​ ശ്രീ​ന, എ​ന്‍.​ ക​വി​ത, എം. ​പ്ര​വീ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.