എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തു​ണ​യാ​യി പോ​ലീ​സ്
Saturday, March 18, 2023 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ട് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് ചാ​യ കു​ടി​ക്കാ​ന്‍ ക​യ​റി​യ​പ്പോ​ള്‍ ഹോ​ട്ട​ലി​ല്‍ മ​റ​ന്നു. പ​രീ​ക്ഷ തു​ട​ങ്ങാ​ന്‍ മി​നി​ട്ടു​ക​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഹാ​ള്‍ ടി​ക്ക​റ്റി​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​യ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​പി​സി സ്ട്രൈ​ക്ക​ര്‍ തു​ണ​യാ​യി എ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ലെ അ​നാ​ഥാ​ല​യ​ത്തി​ല്‍ നി​ന്ന് ച​ട്ട​ഞ്ചാ​ലി​ലെ എം​ഐ​സി സ്‌​കൂ​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഹാ​ള്‍ ടി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട് ഏ​റെ നേ​രം പ​രി​ഭ്രാ​ന്ത​രാ​യ​ത്. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​വ​ര്‍ പ്രാ​ത​ലി​നാ​യി സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ ക​യ​റി​യി​രു​ന്നു.
ഹോ​ട്ട​ലി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ഹാ​ള്‍ ടി​ക്ക​റ്റ് അ​ട​ങ്ങി​യ ബാ​ഗ് എ​ടു​ക്കാ​ന്‍ മ​റ​ന്നു. അ​ഞ്ചു​പേ​രു​ടേ​യും ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ ഒ​രു ബാ​ഗി​ലാ​യി​രു​ന്നു. ച​ട്ട​ഞ്ചാ​ലി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗ് എ​ടു​ക്കാ​ന്‍ മ​റ​ന്ന കാ​ര്യം ഇ​വ​ര​റി​യു​ന്ന​ത്. പ​രീ​ക്ഷ​യ്ക്കു​ള്ള ബെ​ല്‍ മു​ഴ​ങ്ങാ​ന്‍ മി​നി​ട്ടു​ക​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളു. കു​ട്ടി​ക​ള്‍ ഉ​ട​ന്‍ ചെ​ന്ന് മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ച്ചു.
സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​പി​സി സ്ട്രൈ​ക്കേ​ഴ്‌​സിനെ ​വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ര്‍ ഹോ​ട്ട​ലി​ലെ​ത്തി ഹാ​ള്‍ ടി​ക്ക​റ്റ് ക​ണ്ടെ​ടു​ത്ത് സ്‌​കൂ​ളി​ലെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​ല്‍​പി​ക്കു​ക​യും ചെ​യ്തു.
ഹാ​ള്‍ ടി​ക്ക​റ്റ് കി​ട്ടി​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മാ​ധാ​ന​മാ​യ​ത്. അ​വ​ര്‍ പോ​ലീ​സു​കാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.