സി​മ​ന്‍റ്് ലോ​റി​യു​ടെ ട​യ​റി​ന്‍റെ കാ​റ്റ​ഴി​ച്ച് വി​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍
Wednesday, March 15, 2023 12:57 AM IST
ചെ​റു​വ​ത്തൂ​ര്‍: സി​മ​ന്‍റു​മാ​യി വ​ന്ന മി​നി​ലോ​റി​യു​ടെ ട​യ​റു​ക​ളു​ടെ കാ​റ്റ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ അ​ഴി​ച്ചു​വി​ട്ട​താ​യി പ​രാ​തി. കാ​ട​ങ്കോ​ടി​ന​ടു​ത്ത് കു​ഴി​ഞ്ഞ​ടി റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ചെ​റു​വ​ത്തൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് വ​ട​ക്കു​ഭാ​ഗ​ത്തെ മു​ഗ​ള്‍ സ്റ്റീ​ല്‍ ആ​ന്‍​ഡ് സി​മ​ന്‍റ്സ് വ്യാ​പാ​രി പി. ​അ​ബ്ദു​ള്‍ റൗ​ഫ് ​ച​ന്തേ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. നീ​ലേ​ശ്വ​ര​ത്തു നി​ന്നും 50 ചാ​ക്ക് സി​മ​ന്‍റു​മാ​യി വ​രു​ന്ന​തി​നി​ട​യി​ല്‍ 15 ചാ​ക്ക് സി​മ​ന്‍റ് ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നാ​യി പൊ​ന്മാ​ല​ത്തെ ഒ​രു വ്യ​ക്തി​യു​ടെ നി​ര്‍​മാ​ണ
സൈ​റ്റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​റ​ക്കി​യി​രു​ന്നു. ബാ​ക്കി സി​മ​ന്‍റ് പ​യ്യ​ങ്കി​യി​ല്‍ ഇ​റ​ക്കു​ന്ന​തി​നാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​രു​ന്ന വ​ഴി​യി​ല്‍ കു​ഴി​ഞ്ഞൊ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം നി​ര്‍​ത്തി​ച്ച് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ത​ന്നെ ട​യ​റി​ന്‍റെ കാ​റ്റ​ഴി​ച്ചു വി​ട്ടു​വെ​ന്നാ​ണ് ച​ന്തേ​ര പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കെ​ട്ടി​ട നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ല്‍ സി​മ​ന്‍റി​റ​ക്കാ​ന്‍ കൂ​ലി​ക്കാ​ര്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന​ത് കൊ​ണ്ടാ​ണ് അ​ത്ത​ര​ത്തി​ല്‍ ചെ​യ്ത​തെ​ന്നും അ​തേ​സ​മ​യം ചു​മ​ട്ടു​കാ​ര​ല്ലാ​ത്ത​വ​ര്‍ സി​മ​ന്‍റി​റ​ക്കി​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് ക​രു​തു​ന്ന​ത്.
എ​ന്നാ​ല്‍ ജി​ല്ല ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ 2012 ഡി​സം​ബ​ര്‍ 21നു ​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഗൃ​ഹ​നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ വീ​ട്ടു​കാ​ര്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ സ്വ​യം ഇ​റ​ക്കാ​ന്‍ ത​ട​സ​മി​ല്ലെ​ന്ന​ത് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്ര​മ​മാ​ണെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​മ​ന്‍റ് വി​ത​ര​ണ ഏ​ജ​ന്‍റാ​യ റൗ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.