ന്യൂ​ട്രീ​ഷ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Thursday, February 9, 2023 1:08 AM IST
ക​ണ്ണൂ​ർ: ലോ​ക കാ​ൻ​സ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 170 ഓ​ളം വ​രു​ന്ന ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും ക​യ്‌​റോ​സ് ക​ണ്ണൂ​രി​ന്‍റെ​യും ആ​ശാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ട്രീ​ഷ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു. സി​നി​മ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മോ​സ്റ്റ്‌. ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ്പ് റ​വ. ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി. രോ​ഹി​ണി, ഫാ. ​ഷൈ​ജു പീ​റ്റ​ർ, മോ​ളി ആ​ന്‍റ​ണി, ഫാ. ​ജോ​ർ​ജ് മാ​ത്യു, കെ.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു.