കാഞ്ഞങ്ങാട്: ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത ഇനിയും തുറക്കാത്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പ്രതിഷേധങ്ങളും പരിഹാസങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രതിഷേധ ആഘോഷം സംഘടിപ്പിച്ചു.
മുന്‍ മന്ത്രി കെ.കെ. ശൈലജയെയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെയും പ്രതീകാത്മായി എത്തിച്ച് അവരെക്കൊണ്ട് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. ഇത്രയും നാള് ആശുപത്രിയുടെ നല്കിയ സേവനങ്ങള്‍ക് അവര്‍ക്കു വാഴക്കുലത്തണ്ട് സമ്മാനിച്ചു. തുടര്‍ന്ന് നടുറോഡില്‍ പ്രതിഷേധ ചികിത്സയും സംഘടിപ്പിച്ചു. രോഗിയായി പാവക്കുട്ടിയുമായി എത്തിയ ജില്ലാ സെക്രട്ടറി രാജികയെ ഡോക്ടര്‍ ദിവ്യ ജിതിന് പരിശോധിച്ചു. തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, അജിത് പൂടംകല്ലിന്റെ ചെണ്ടമേളത്തിനൊപ്പം നാടന്‍ പാട്ടുപാടി ആഘോഷത്തിന് കൊഴുപ്പുകൂട്ടി.
യൂത്ത് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്, എം.അസിനാര്‍, പി.വി. സുരേഷ്, കെ.പി. ബാലകൃഷ്ണന്, മനാഫ് നുള്ളിപ്പാടി, കാര്ത്തികേയന് പെരിയ, ഇസ്മായില്‍ ചിത്താരി, സത്യനാഥന് പത്രവളപ്പില്‍, രോഹിത് ഏറുവാട്ട്, വിനോദ് കള്ളാര്‍, റാഫി അഡൂര്‍, അഖില്‍ അയ്യങ്കാവ്, രാഹുല്‍ രാംനഗര്‍, ഷിബിന്‍ ഉപ്പിലിക്കൈ, ഉമേശന് കാട്ടുകുളങ്ങര, സന്ദീപ് ചീമേനി, ഷാഹിദ് പുലിക്കുന്ന്, മഹേഷ് തച്ചങ്ങാട്, അജീഷ് പനത്തടി, അജിത് പൂടങ്കല്ല്, എച്ച്.ആര്. വിനീത്, സി.എച്ച്. തസ്രീന, സ്മിത നീലേശ്വരം, പ്രിജിന അച്ചാംതുരുത്തി, അക്ഷയ എസ്. ബാലന് എന്നിവര്‍ നേതൃത്വം നല്കി.