ഒ​സ​റ് കാ​വ്യോ​ത്സ​വം നാ​ളെ മു​ത​ല്‍
Thursday, February 9, 2023 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നെ​ഹ്‌​റു കോ​ള​ജ് സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​റാ​മ​ത് കാ​വ്യോ​ത്സ​വം "ഒ​സ​റ്-​ക​വി​ത​യു​ടെ ദി​ക്കും നോ​ക്കും' 10, 11 തീ​യ​തി​ക​ളി​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കും. 10ന് ​രാ​വി​ലെ 9.30ന് ​ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ ത​മ്പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​വി. മു​ര​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ പി ​പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍ സ​മ്മാ​നി​ക്കും. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​മാ​യി ഡോ. ​എ.​വി. സു​രേ​ഷ് കു​മാ​ര്‍ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തോ​ടെ​യാ​ണ് ഒ​ന്നാം ദി​വ​സ​ത്തെ സെ​ഷ​നു​ക​ളു​ടെ ആ​രം​ഭം.
തു​ട​ര്‍​ന്ന് ക​വി​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത ചി​ന്ത​ക​ള്‍ സം​വാ​ദ​രൂ​പ​ത്തി​ലും ക​ലാ​രൂ​പ​ത്തി​ലു​മാ​യി വേ​ദി​ക​ളി​ല്‍ അ​ര​ങ്ങേ​റും. കാ​വ്യ​നൃ​ത്തം, മോ​ണോ​ഡ്രാ​മ, നാ​ട​ന്‍​പാ​ട്ട് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ വ്യ​ത്യ​സ്ത വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. 11നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ല്‍​പ​റ്റ നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​എ​ന്‍. ഗോ​പി​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സാ​ഹി​ത്യ വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​പി. ഷീ​ജ, ഡോ.​ടി. ദി​നേ​ശ​ന്‍, വി. ​വി​ജ​യ​കു​മാ​ര്‍, ഡോ. ​ധ​ന്യ കീ​പ്പേ​രി, പി.​വി. ജി​തി​ന്‍, എം.​കെ. ശ്രീ​രാ​ഗ്, വി.​എം. മൃ​ദു​ല്‍, ചൈ​ത​ന്യ ബാ​ബു, മ​ഞ്ജി ചാ​രു​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.