മോ​ദി​യും കൂ​ട്ടാ​ളി​ക​ളും കു​ത്ത​ക​ക​ളു​ടെ ദാ​സ്യ​വേ​ല​ക്കാ​ര്‍: പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍
Thursday, February 9, 2023 1:07 AM IST
ചെ​റു​വ​ത്തൂ​ര്‍: മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് രാ​ജ്യ​ത്തി​ന്റെ പൊ​തു​സ്വ​ത്ത് കൊ​ള്ള​യ​ടി​ക്കാ​ന്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്കും കു​ത്ത​ക​ക​ള്‍​ക്കും ദാ​സ്യ​പ​ണി​ചെ​യ്യു​ക​യാ​ണ് മോ​ദി സ​ര്‍​ക്കാ​രെ​ന്ന് സി​പി​ഐ ദേ​ശീ​യ ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.
സി​പി​ഐ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം ക​മ്മ​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ക​യ്യൂ​ര്‍ സ​മ​ര സേ​നാ​നി ചൂ​രി​ക്കാ​ട​ന്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ. ​അ​മ്പൂ​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു, അ​സി. സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി. ​ഭാ​ര്‍​ഗ​വി, പി. ​വി​ജ​യ​കു​മാ​ര്‍, സി.​വി. വി​ജ​യ​രാ​ജ്, മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.