ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം സംഘടിപ്പിച്ചു
Wednesday, February 8, 2023 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ‘മ​യ​ക്കു​മ​രു​ന്നി​ന് മ​ല​യോ​ര​ത്ത് ഇ​ട​മി​ല്ല' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​ക്കൊ​ണ്ട് പു​ങ്ങം​ചാ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ന്‍ ജോ​സി​ന്‍റെ മി​ക​വോ​ടെ മ​ല​യോ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്താ​യി മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാം​സ്‌​കാ​രി​ക സാ​യാ​ഹ്ന​ത്തി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യ​ത്.
ജി​ല്ലാ എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഡി.​ബാ​ല​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ്: നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി എ​ക്‌​സൈ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി.​ര​ഘു​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഞ്ജി​ത് ര​വീ​ന്ദ്ര​ന്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഫാ.​ജി​ജോ പ​ള്ളി​ക്കു​ന്നേ​ല്‍, ഫാ.​ആ​ന്‍റണി നെ​ല്ലു​കു​ന്നേ​ല്‍, സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, അ​ന്ന​മ്മ, എ.​വി.​രാ​ജേ​ഷ്, നേ​താ​ക്ക​ളാ​യ എം.​സി.​രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​കെ.​സു​കു​മാ​ര​ന്‍, ജെ​റ്റോ ജോ​സ​ഫ്, സു​രേ​ഷ് ക​മ്മാ​ടം, സി.​പി.​സു​രേ​ശ​ന്‍, ആ​ന്‍റക്‌​സ് ക​ള​രി​ക്ക​ല്‍, പ​ട്ടേ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​ശി​ല്ല​വും ന​ന്ദ​നം വെ​ള്ളി​ക്കോ​ത്ത് ടീം ​അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും മ​ജീ​ഷ്യ​ന്‍ ബാ​ല​ച​ന്ദ്ര​ന്‍ കൊ​ട്ടോ​ടി​യു​ടെ ല​ഹ​രി​വി​രു​ദ്ധ വി​സ്മ​യ​വും സം​സ്‌​കാ​രി​ക സാ​യാ​ഹ്ന​ത്തി​ന് പൊ​ലി​മ​യേ​കി.