സം​സ്ഥാ​ന പാ​ത​യു​ടെ പ്ര​വൃ​ത്തി വേഗത്തിലാക്കണം: സി​പി​എം
Wednesday, February 8, 2023 1:16 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട് - പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന പാ​ത വി​ക​സ​നം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം പ​ന​ത്ത​ടി ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ടം​ക​ല്ല് മു​ത​ല്‍ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള റോ​ഡി​ന് വീ​തി കൂ​ട്ടി വ​ള​വു​ക​ള്‍ കു​റ​ച്ച് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 60 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​ണ്.
എ​ന്നാ​ല്‍ ഇ​പ്പോ​ഴും പ്ര​വൃ​ത്തി തു​ട​ങ്ങി​യേ​ട​ത്ത് ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. ഇ​തു​വ​രെ പ​ല സ്ഥ​ല​ത്തും ക​ള്‍​വ​ര്‍​ട്ട് നി​ര്‍​മാ​ണം പോ​ലും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. റോ​ഡ് വ​ക്കി​ലെ മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള ലേ​ല ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി ആ​ഴ്ച്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും മ​രം മു​റി തു​ട​ങ്ങി​യി​ട്ടി​ല്ല. വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള പ​ണ​മ​ട​ച്ചി​ട്ടും ആ ​പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന പാ​ത​യി​ലെ വ​ള​വു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ക​ത്തി വീ​തി കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട വ​ള​വു​ക​ളി​ല്‍ പോ​ലും വീ​തി കൂ​ട്ടാ​തെ​യു​ള്ള പ്ര​വൃ​ത്തി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത്ര​യും വ​ലി​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് പ​ണി ന​ട​ക്കു​ന്ന​ത്. ക​രാ​ര്‍ എ​ടു​ത്ത​വ​ര്‍ ത​ന്നെ പ​ല​ത​വ​ണ പ​ണി കൈ​മാ​റ്റം ചെ​യ്യു​ന്നു. അ​ടി​യ​ന്തര​മാ​യി പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.