ഒ​രു​ങ്ങി, മ​ല​യോ​ര​ത്തെ ആ​ദ്യ സ്ഥി​രം ഫ്‌​ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യം
Wednesday, February 8, 2023 1:16 AM IST
വ​ള്ളി​ക്ക​ട​വ്:​ മ​ല​യോ​ര​ത്തെ വോ​ളി​ബോ​ള്‍ സ്വ​പ്ന​ങ്ങ​ള്‍​ക്ക് നി​റം പ​ക​രാ​ന്‍ ജോ​ര്‍​ജ് മു​ത്തോ​ലി​യു​ടെ ദാ​ന​ഭൂ​മി​യി​ല്‍ വ​ള്ളി​ക്ക​ട​വി​ല്‍ ഫ്‌​ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. സെ​ന്‍റ് ജോ​ര്‍​ജ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​നു മു​ന്നി​ലാ​ണ് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും സ്റ്റേ​ഡി​യ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ന്ന​ത്.
മാ​ലോ​ത്തി​ന്‍റെ വി​ക​സ​ന ശി​ല്‍​പി പ​രേ​ത​നാ​യ ജോ​ര്‍​ജ് മു​ത്തോ​ലി ദാ​ന​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബി​ന്‍റെയും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ര​ണ്ട​ര​ല​ക്ഷം​രൂ​പ ചെ​ല​വി​ല്‍ മ​നോ​ഹ​ര​മാ​യ സ്റ്റേ​ഡി​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഉ​ത്ത​ര​മേ​ഖ​ലാ വോ​ളി​ബോ​ള്‍ മ​ത്സ​ര​ത്തോ​ടെ മ​ല​യോ​ര​ത്തെ ആ​ദ്യ​ത്തെ ഫ്‌​ള​ഡ്‌​ലി​റ്റ് വോ​ളി​ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​യാ​ര​വം ഉ​യ​രും.
ഫെ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് വാ​ര​ണ​ത്ത് അ​നു​ഗ്ര​ഹ​ഭാ​ഷ​ണ​ത്തോ​ടെ സ്റ്റേ​ഡി​യം നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ത്ത​ര​മേ​ഖ​ല വോ​ളി​ബോ​ള്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​ജെ.​ആ​ന്‍​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത ​വ​ഹി​ക്കും. വെ​ള്ള​രി​ക്കു​ണ്ട് എ​സ്‌​ഐ എം. ​പി.​വി​ജ​യ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ച​ട​ങ്ങി​ല്‍ ആ​ദ്യ​കാ​ല വോ​ളി​ബോ​ള്‍ താ​ര​ങ്ങ​ളെ ഫാ.​സാം ടി. ​സാ​മു​വ​ല്‍ ആ​ദ​രി​ക്കും. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ വോ​ളി​ബോ​ള്‍ ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.