ഉ​പ്പു​വെ​ള്ളം ക​യ​റി വ്യാ​പ​ക കൃ​ഷി​നാ​ശം
Wednesday, February 8, 2023 1:16 AM IST
തൃ​ക്ക​രി​പ്പൂ​ര്‍:​ മാ​ട​ക്കാ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ക​വ്വാ​യി​ക്കാ​യ​ലി​ല്‍ നി​ന്നും ഉ​പ്പു​വെ​ള്ളം ക​യ​റി നെ​ല്‍​കൃ​ഷി വ്യാ​പ​കമായി ​നാ​ശിച്ചു. ക​വ്വാ​യി കാ​യ​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഉ​പ​ദ്വീ​പാ​യ മാ​ട​ക്കാ​ലി​ലെ തു​റ​യി​ല്‍, കോ​ര​ങ്കൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്.
ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​പ്പു​വെ​ള്ള​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ക്രോ​സ് ബാ​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ര്‍​ഷ​ക​ര്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ക​വ്വാ​യി കാ​യ​ലി​ല്‍ നി​ന്നും 100 മു​ത​ല്‍ 500 മീ​റ്റ​ര്‍ വ​രെ ദൂ​രം മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ്പു​വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി എ​ത്തു​ക​യാ​ണ്. നെ​ല്‍​കൃ​ഷി ന​ശി​ക്കു​ന്ന​ത് കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ശ്രോ​ത​സു​ക​ളും ഉ​പ്പു​വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ ശൂ​ന്യ​മു​കു​ന്നു​വെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​രാ​ജ​ന്‍, എ.​ജി.​ബ​ഷീ​ര്‍, ക​ര്‍​ഷ​ക​ന്‍ ക​ണ്ണോ​ത്ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് വ​കു​പ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു. മാ​ട​ക്കാ​ലി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി നാ​ശം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ള്‍ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി.​എ​ന്‍​ജി​നി​യ​ര്‍ കെ.​പി.​വ​രു​ണ്‍, ഓ​വ​ര്‍​സി​യ​ര്‍ എം.​ജ​ഷീ​ല എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.