കുന്നുംകൈ: നവീകരണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങി ജനങ്ങളെ ദുരിതത്തിലാക്കിയ ചീമേനി-മൗക്കോട്-ഓടക്കൊല്ലി, ചിറ്റാരിക്കല്‍-ഭീമനടി റോഡുകളുടെ ശോച്യാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗക്കോട് ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി.സരിന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് എം.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ രാജന് നായര്‍, വാര്‍ഡ് മെമ്പര്‍ റെയ്ഹാനത്ത്, ജോയി മാരൂര്‍, ബിജു ഏലിയാസ്, സൈഫുദ്ദീന് തങ്ങള്‍, റാഹില്‍ മൗക്കോട്, നൗഷാദ് എളമ്പാടി, ജാതിയില്‍ ഹസൈനാര്‍, എ.ദുല്‍കിഫിലി, പി.കെ.അബൂബക്കര്‍, പി.അബ്ദുല്‍ റഹ്മാന്, ടി.പി.അബ്ദുല്‍ ഖരീം ഹാജി, എന്‍.പി.അബ്ദുല്‍ റഹ്മാന്, ടി.എച്ച്.ഖാദര്‍, ഉമര്‍ മൗലവി, പി.കെ.കരീം മൗലവി, ഷാജി മൗക്കോട്, പി.കെ.ലത്തീഫ്, എ.ജി.അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.