കാം​പ്‌​കോ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം 11 മു​ത​ല്‍
Monday, February 6, 2023 12:10 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള-​ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​റു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ മം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാം​പ്‌​കോ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം ക​ര്‍​ണാ​ട​ക പു​ത്തൂ​രി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11ന് ​ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​നു തെം​കി​ല വി​വേ​കാ​ന​ന്ദ സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സ​ഹ​കാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ സം​ബ​ന്ധി​ക്കും.
കാം​കോ അം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ര്‍ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം പു​ത്തൂ​ര്‍ എം​ടി റോ​ഡി​ല്‍ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് സ​ജ്ജ​മാ​ക്കു​ന്ന കാം​കോ അ​ഗ്രി​മാ​ളി​ന്‍റെ ശി​ലാ​സ്ഥാ​പ​നം, ഭ​ദ്രാ​വ​തി​യി​ല്‍ പു​തു​താ​യി പ​ണി​ത കെ​ട്ടി​ട ഉ​ദ്ഘാ​ട​നം, പു​തു​താ​യി വി​പ​ണി​യി​ലി​റ​ക്കു​ന്ന "ക​ല്‍​പ' വെ​ളി​ച്ചെ​ണ്ണ ഉ​ദ്ഘാ​ട​നം എ​ന്നി​വ അ​ദ്ദേ​ഹം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.
ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 10 മു​ത​ല്‍ 12 വ​രെ പു​ത്തൂ​ര്‍ നെ​ഹ്‌​റു ന​ഗ​റി​ലു​ള്ള വി​വേ​കാ​ന​ന്ദ കോ​ള​ജ് മൈ​താ​നി​യി​ല്‍ കൃ​ഷി യ​ന്ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര​കൃ​ഷി സ​ഹ​മ​ന്ത്രി ശോ​ഭ ക​ന്ത​ലാ​ജെ 10ന് ​രാ​വി​ലെ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വേ​കാ​ന​ന്ദ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, ധ​ര്‍​മ​സ്ഥ​ല ആ​സ്ഥാ​ന​മാ​യ അ​ട​യ്ക്ക ഗ​വേ​ഷ​ണ വി​ക​സ​ന ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യ​ന്ത്ര​മേ​ള ന​ട​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​യി കു​റ​ഞ്ഞ ചെ​ല​വി​ല്‍ വീ​ടു​ണ്ടാ​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ- സ്വ​പ്ന​ഭ​വ​ന പ​ദ്ധ​തി-​സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും. വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളും ശി​ല്‍​പ​ശാ​ല​ക​ളും മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രി ക്കും. ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും സ്വ​ദേ​ശ​ത്തു​മാ​യി വി​ക​സി​പ്പി ച്ചെ​ടു​ത്ത കാ​ര്‍​ഷി​ക യ​ന്ത്ര ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 300 ഓ​ളം വി​ല്‍​പ​ന​ശാ​ല​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
അ​ട​യ്ക്കാ​വി​ല കൂ​പ്പു​കു​ത്തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ ക​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാം​പ്‌​കൊ നി​ല​വി​ല്‍ വ​ന്ന​ത്. 1973 ജൂ​ലൈ 11ന് ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ഈ ​ബ​ഹു സം​സ്ഥാ​ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് ജീ​വ​വാ​യു പ​ക​ര്‍​ന്ന​ത് സ​ഹ​ക​ര​ണ​രം​ഗ ത്തെ ​അ​തി​കാ​യ​നാ​യി​രു​ന്ന വാ​ര​ണാ​സി സു​ബ്രാ​യ​ഭ​ട്ടാ​ണ്.
രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യി ഈ ​സ്ഥാ​പ​നം മാ​റി​യി​ട്ടു​ണ്ട്.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ന്‍.​ഖ​ണ്ഡി​ഗെ, ബി.​ജ​യ​റാം സ​ര​ളാ​യ, ഡോ. ​ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ, കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, ര​വി​കൃ​ഷ്ണ ഡി.​ക​ല്ലാ​ജെ, സ​തീ​ശ് കോ​ങ്ങോ​ട്ട്, കെ. ​അ​ജി​ത്, ജി.​ഗി​രീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.