കാസര്‍ഗോഡ്: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി അധ്യാപകരെയും ജീവനക്കാരെയും അപമാനിക്കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം തെക്കില്‍പറമ്പ ജിയുപി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്ത് കാനത്തൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ ഉപഹാരം നല്കി. പി.ശശിധരന്, എ.വി.ഗിരീശന്, കെ.അനില്‍കുമാര്‍ ജി.കെ,ഗിരീഷ്, കുഞ്ഞിക്കണ്ണന് കരിച്ചേരി, കെ.ശ്രീനിവാസന്, കെ.വി.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡോ.പി.സരിന് മാറുന്ന വിദ്യാഭ്യാസവും മാറ്റപ്പെടുന്ന ചരിത്രവും എന്ന വിഷയം അവതരിപ്പിച്ചു.
പി.ചന്ദ്രമതി അധ്യക്ഷത വഹിച്ചു കെ.പി.രമേശന്, ജോസ് മാത്യു, രാജന് പൊയിനാച്ചി, ടി.രാജേഷ് കുമാര്‍, ഗംഗാധരഷെട്ടി, എ.രാധാകൃഷ്ണന്, സി.കെ.വേണു എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.ബെന്നി അധ്യക്ഷതവഹിച്ചു. രാജന് പെരിയ, ജോര്‍ജ് തോമസ്, ഷീല ചാക്കോ, അശോകന് കോടോത്ത്, എന്‍.എം.തോമസ്, എന്‍.ബാലചന്ദ്രന്, കൃഷ്ണന് ചട്ടഞ്ചാല്‍, എ.കെ.ശശിധരന്, അശോകന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പ്രശാന്ത് കാനത്തൂര്‍ (പ്രസിഡന്റ്), കെ. ശ്രീനിവാസന് (സെക്രട്ടറി), കെ.വി.വാസുദേവന്‍ നമ്പൂതിരി (ട്രഷറര്‍).
‘സ്പെഷലിസ്റ്റ് അധ്യാപകരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കണം'
കാസര്‍ഗോഡ്: തുച്ഛമായ വേതനം ലഭിക്കുന്ന സംസ്ഥാനത്തെ സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അധ്യാപക ജോലി ചെയ്യുന്ന സ്പെഷലിസ്റ്റ് അധ്യാപകരുടെ വേതനം മൂന്നിലൊന്നായി സര്‍ക്കാര്‍ വെട്ടി ചുരുക്കിയിരിക്കുകയാണ്. ദിവസങ്ങളായി സമരം ചെയ്യുന്ന സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. 15 ശതമാനം ഡിഎ കുടിശികയായിട്ടും ഒരു രൂപ പോലും അനുവദിക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ സമ്മേളനം പ്രതിഷേധിച്ചു ഭിന്നശേഷിയുടെ പേരില്‍ സംസ്ഥാനത്തെ അയ്യായിരത്തോളം അധ്യാപകരുടെ നിയമനങ്ങള്‍ തടഞ്ഞുവച്ചതിലും സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.