ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ്-2 റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം
Thursday, February 2, 2023 12:44 AM IST
നീ​ലേ​ശ്വ​രം: ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് -2 റാ​ങ്ക് ലി​സ്റ്റ് ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ല്‍ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ 18 ഓ​ളം ഒ​ഴി​വു​ക​ള്‍ ഉ​ള​ള​തി​നാ​ല്‍ ക​ന്നു​കാ​ലി​ക​ള്‍​ക്ക് സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഉ​ള്‍​പ്പെ​ടെ ന​ല്‍​കാ​ന്‍ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ റാ​ങ്ക് ലി​സ്റ്റ് ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച് എ​ത്ര​യും വേ​ഗം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ല്‍ പി.​ദി​വ്യ​യെ പ്ര​സി​ഡ​ന്‍റാ​യും എം.​വി​ഷ്ണു​പ്ര​സാ​ദി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്‌​നേ​ഹ​ഭ​വ​നം താ​ക്കോ​ല്‍​ദാ​നം​ അ​ഞ്ചി​ന്

കാ​ലി​ച്ചാ​ന​ടു​ക്കം: സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് വി​ഷ​ന്‍ 2021-26 പ​ദ്ധ​തി രേ​ഖ പ്ര​കാ​രം ഹൊ​സ്ദു​ര്‍​ഗ് ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ​ണി​തു ന​ല്‍​കു​ന്ന ര​ണ്ടാ​മ​ത്തെ സ്‌​നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​നം അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.
കാ​ലി​ച്ചാ​ന​ടു​ക്കം ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ ഗൈ​ഡ് മ​ഡോ​ണ മാ​ത്യു​വി​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് ക​ല​യ​ന്ത​ട​ത്ത് എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വീ​ട് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.