ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ റാ​ലി നടത്തി
Wednesday, February 1, 2023 12:49 AM IST
കൊ​ന്ന​ക്കാ​ട്: ഭാ​ര​ത് ജോ​ഡോ യാ​ത്ര സ​മാ​പി​ക്കു​ന്ന ദി​വ​സം ബ​ളാ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​റ​മ്പ റോ​ഡ് ജം​ഗ്ഷ​നി​ല്‍ നി​ന്നും കൊ​ന്ന​ക്കാ​ട് ടൗ​ണി​ലേ​ക്ക് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​റാ​ലി​യും തു​ട​ര്‍​ന്ന് കൊ​ന്ന​ക്കാ​ട് ടൗ​ണി​ല്‍ പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​നം ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ്, കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, ഡി ​സി​സി അം​ഗം എ​ന്‍.​ഡി. വി​ന്‍​സെ​ന്‍റ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ തോ​മ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി.​ര​ഘു​നാ​ഥ​ന്‍, അ​ല​ക്‌​സ് നെ​ടി​യ​കാ​ല, മോ​ന്‍​സി ജോ​യ്, ബി​ന്‍​സി ജെ​യി​ന്‍ എ​ന്നി​വ​ര്‍ പ്രസം​ഗി​ച്ചു.