പിലിക്കോട്: മഹാത്മജിയുടെ വെളിച്ചത്തിലല്ലാതെ ഇന്ത്യയ്ക്ക് നിലനില്‍പ്പില്ലെന്നും ഗാന്ധി മന്ത്രങ്ങള്‍ തന്നെയാണ് വര്‍ത്തമാനകാലത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നും സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി.അപ്പുക്കുട്ട പൊതുവാള്.
ലഹരിക്കും വിഭജന രാഷ്ട്രീയത്തിനും മതഭ്രാന്തിനുമെതിരെ "ഒന്നിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന സന്ദേശമുയര്‍ത്തി പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ സ്നേഹ സന്ദേശ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മ ഗാന്ധിയുടെ 75 -ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഗാന്ധി- നെഹ്റു പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.
ചന്തേരയില്‍ നിന്നും എരവില്‍ റോഡ് വഴി പിലിക്കോട് ഫൈന്‍ ആര്‍ട്സ് അങ്കണത്തിലേക്ക് നടത്തിയ യാത്രയ്ക്ക് സൊസൈറ്റി പ്രസിഡന്റ് വിനോദ് എരവില്‍, ജനറല്‍ സെക്രട്ടറി എം. അശ്വിനികുമാര്‍, ട്രഷറര്‍ കെ.വി. രമേശ്, വൈസ് പ്രസിഡന്റ് എ.രമേശന്, പി. നാരായണന് അടിയോടി, പി.വി. ഭാസ്കരന്, കെ.വി.ഗോവിന്ദന്, കെ.വി. രാഘവന്, രാഘവന് കുളങ്ങര, കെ.എം.വിജയന്, പ്രഭാകരന് മാടക്കാല്‍, സി. ഭാസ്കരന്, കെ.നവീന്‍ ബാബു, പി.വി. ശ്രീധരന്, എ.വി.ബാബു, എ.വി. കുഞ്ഞികൃഷ്ണന്, സയ്ദ ഷാജഹാന്, ബിന്ദു രമേശ്, പി.കെ.രഘുനാഥ്, ടി. മനോജ്, പി.ഗൗരി, കെ.റിജേഷ് എന്നിവര്‍ നേതൃത്വം നല്കി. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മണ്‍ചിരാതില്‍ ദീപവും തെളിച്ചു.